മഴ, തണുപ്പ്, ബൈക്ക്

                
  • ജോസ്‌ഗിരിയുടെ മുകളിൽ
പ്രകൃതി മറ്റൊരു രാജ്യമാണ്. സ്വന്തം അതിർത്തികൾ, നാട്ടുരാജ്യങ്ങൾ, പടയാളികൾ, പുരോഹിതന്മാർ, മഴ, വേനൽ, വഴികൾ, അടയാളങ്ങൾ. നമ്മൾ പ്രകൃതിയെ തേടി പോവുമ്പോൾ അതിന്റെ ആഴവും ദൂരവും കൂടി കൂടി വരുന്നു. കാണുംതോറും ഭംഗി കൂടി വളരുന്ന പച്ചപ്പ്. അങ്ങനെ ഒരു യാത്ര അനുഭവം തേടിയാണ് ഞങ്ങൾ യാത്ര ആരംഭിച്ചത്.
ഒരു ഞാറാഴ്ച ഉച്ചകഴിഞ്ഞു നാട്ടിൽ വെറുതെ ഇരിക്കുമ്പോൾ ചെങ്ങായിമാരൊക്കെ ചേർന്ന് എവിടെയെങ്കിലും പോകാൻ തീരുമാനിച്ചു. ആ സമയത്ത് നല്ല മഴകോൾ ഉണ്ടായിരുന്നു.അത് കൊണ്ട് കുറച്ച് പേർ മഴ കോട്ട് കൈയിൽ കരുതിയിരുന്നു. ഞങ്ങൾ പത്തുപേരായിരുന്നു ആ യാത്രയിൽ ഉണ്ടായിരുന്നത്. 5ബൈക്കുകളിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങൾ നേരെ ആലക്കോടേക്ക് വണ്ടി വിട്ടു. കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു മലയോര മേഖലയാണ് ആലക്കോട്. മിനി ഇടുക്കി എന്നൊക്കെ പറയാം. ആദ്യം പൈതൽമല പോകാം എന്നായിരുന്നു. പക്ഷെ ഞങ്ങൾ അവിടെ നിന്നും നേരെ വിട്ടത് ജോസ്ഗിരിയിലേക്കാണ്.
ഞങ്ങൾ മീൻപറ്റി എത്തുമ്പോയേക്കും മഴ പെയ്യാൻ തുടങ്ങി. ആദ്യം ഒക്കെ ചെറിയ ചാറ്റൽ മഴ ആയിരുന്നു. കുറച്ച് കഴിയുമ്പോയേക്കും മഴ ശക്തി കൂട്ടി. ഞങ്ങൾ അവിടെയുള്ള ഒരു ഹോട്ടലിൽ കയറി.അവിടെനിന്ന് മഴക്കോട്ട് എടുത്തവർ മഴക്കോട്ട് ഇട്ടു. ഞാനും സിനാനും മഴ കോട്ട് എടുത്തില്ല. അതുകൊണ്ട് ഞങ്ങൾ പ്ലാസ്റ്റിക് സഞ്ചി തലയിൽ ഇട്ട് ബൈക്കിൽ കയറി. ഞാൻ കയറിയത് അഫ്സലിന്റെ കൂടെ ആണ്. അഫ്സൽ പുതിയ മഴകോട്ട് വാങ്ങിട്ടാണ് വന്നത്. സിനാന്റെ പാട്നർ ഫൈസൽ ആയിരുന്നു. റശീദും നബീലും വേറെ ലെവൽ ആയിരുന്നു. പിന്നെ ഷഫീക്ക്,റഷീദ്, ഇസ്മായിൽ,മുഹത്തിബ് എന്നിവരും ഞങ്ങളെ യാത്രയിലെ പാട്നർമാരായിരുന്നു. മഴ നല്ല കനത്ത രീതിയിൽ പെയ്തു കൊണ്ടിരിക്കുന്നു. ജോസ്ഗിരിയിലേക്ക് നാട്ടിൽ നിന്നും ഏകദേശം ഒരു 1:30മണിക്കൂർ യാത്ര ഉണ്ട്. ഞങ്ങൾ ഉദയഗിരി കുന്നുകൾ കയറി ജോസ്ഗിരിയുടെ അടിവാരത്ത് എത്തി. അവിടെത്തെ ഒരു ചായക്കടയിൽ നിന്നും ചൂട് ചായയും ചൂട് പഴംപൊരിയും ഉണ്ടംപൊരിയും വാങ്ങി കഴിച്ചു. ചായകുടിച്ചപ്പോൾ നേരത്തെ മുഴവൻ കൊണ്ട മഴയുടെ തണുപ്പ് മുഴുവൻ മാറിക്കിട്ടി. ഞങ്ങൾ അവിടെനിന്നും വീണ്ടും യാത്ര ആരംഭിച്ചു.
അടിവാരത്ത് നിന്നും ജോസ്ഗിരിയുടെ താഴെ വരെ ബൈക്ക് പോകും. ഞങ്ങൾ ബൈക്ക് അവിടെ പാർക്ക്‌ ചെയ്തു. പാർക്കിംഗ് ഫീസ് ആയി പത്തുരൂപ ഞങ്ങളോട് അവർ വാങ്ങി.ഞങ്ങൾ അവിടെ നിന്നും മുകളിലേക്ക് കയറാൻ തുടങ്ങി. കുറച്ച് ദൂരം നടക്കണം ജോസ്‌ഗിരിയുടെ മുകളിൽ എത്താൻ. മഴ പെയ്തത് കൊണ്ട് നല്ല വഴക്കു ഉണ്ടായിരുന്നു. രണ്ട് മൂന്ന് പ്രാവിശ്യം ഞങ്ങൾ തെന്നി.അവസാനാം നമ്മൾ മലയുടെ മുകളിൽ എത്തി. തിരുനെറ്റിക്കല്ല് എന്ന വേറെ ഒരു പേര് കൂടി ഉണ്ട് ജോസ്‌ഗിരിക്ക്. ഒരു കൂട്ടം പാറകൾ കുന്നിന് മുകളിൽ ഉണ്ട്. ആ പാറക്കെട്ട് തന്നെ ആണ് ഇവിടത്തെ സൗന്തര്യയം വർധിപ്പിക്കുന്നത്. ഈ പാറക്കെട്ടിനു തൊട്ട് അപ്പുറമായി ഒരു പാറ കൂടി ഉണ്ട്. അതിന്റെ മുകളിക്ക് കയറാൻ ഒരു ഏണിയും ഉണ്ട്. ഞങ്ങൾ അതിന് മുകളിൽ കയറി. ഇതിന് മുകളിൽ ഒരു കുരിശും ഉണ്ട്.


തിരുനെറ്റിക്കല്ല്  
     
          ഇതിന്റെ ചുറ്റും മഴ പെയ്ത് കോടകേറി നിൽക്കുകയാണ്. ഞങ്ങൾ കൊറേ ഫോട്ടോസ് എടുത്തു.നമ്മുടെ കൂട്ടത്തിലെ മെയിൻ ഫോട്ടോഗ്രാഫർ ആരാണ് എന്ന് തെളിയിക്കാനുള്ള ഒരു മത്സരം പോലെ ആയിമാറി അത്. കൂട്ടത്തിൽ ഏറ്റുവും കൂടുതൽ ഫോട്ടോ എടുപ്പിച്ചത് ഫൈസൽ ആണ്. ഫോട്ടോ എടുപ്പിക്കൽ അവന്റെ വീക്കിൻസ് ആണ്. കുറെ തമാശകളും, നബീലിന്റെ പാട്ട്, റഷീദിന്റെ ബ്ലൂത്തട്ട്സ്‌പീക്കറും ആ യാത്രയെ കൂടുതൽ മനോഹരമാക്കി. നേരം ഇരുട്ടാൻ തുടങ്ങി. ഞങ്ങൾ അവിടെനിന്നും തിരിച്ചു. വരുന്ന വഴിയിൽ വീണ്ടും ഞങ്ങൾ തെന്നി. ഭാഗ്യത്തിന് വീണില്ല.
നാട്ടിൽ എത്തുമ്പോഴേക്കും രാത്രി ആയിരുന്നു. ഈ യാത്ര ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു യാത്ര ആണ്.
*ഷഹബാസ് *

Post a Comment

6 Comments