സൺ‌ഡേ വൈബ് !


യാത്രകൾ നൽകുന്ന അനുഭവം പലർക്കും പലരീതിയിൽ ആയിരിക്കും. ചിലർ യാത്ര നടത്തുന്നത് തന്നെ ഉള്ളിൽ ഉള്ള സങ്കടങ്ങൾ മുഴുവൻ ഉപേക്ഷിക്കാൻ വേണ്ടിയാണ്. പക്ഷെ ആ യാത്രയിൽ തന്നെ ഒരു സങ്കടം കൂടി വന്നാൽ ഉള്ള അവസ്ഥ എന്തെന്ന് അറിയോ? അത് പോലുള്ള ഒരു അനുഭവം ആണ് ഞാൻ നിങ്ങളോട് പറയുന്നത്.
 

കാടിന്റെ മടിത്തട്ടിൽ 

 
 അന്നൊരു ഞായറാഴ്ച ആയിരുന്നു. സ്കൂൾ ലീവ് ആയതിനാൽ ജംഗ്‌ഷനിലെ വെയ്‌റ്റിങ്‌ഷെഡിൽ ഇരുന്ന് നേരം കൂട്ടുകയായിരുന്നു. ഞാറാഴ്ച ദിവസം എവിടെയെങ്കിലും പോകൽ പതിവായിരുന്നു. അങ്ങനെ കഞ്ഞി കുടിക്കാനായി ആലക്കോട് പോകാൻ തീരുമാനിച്ചു. ഉച്ചക്ക് പന്ത്രണ്ട് മണി ആവുമ്പോൾ ഞങ്ങൾ യാത്ര ആരംഭിച്ചു.ഞങ്ങൾആറുപേർഉണ്ടായിരുന്നു. മുന്ന് ബൈക്കിൽ ആയിട്ടാണ് ഞങ്ങൾ പോയത്. ഞാൻ മനാഫിന്റെ കൂടെ ആയിരുന്നു. ഷഫീക്കും മുഹത്തിബും ഒരുബൈക്കിലും പിന്നെ അലിയും ഇസ്മായിലും മറ്റൊരു ബൈക്കിലും ആയിരുന്നു. ഞങ്ങളുടെ ബൈക്ക് ആയിരുന്നു ഏറ്റവും മുമ്പിൽ. ഞങ്ങൾ വായാട്ടുപറമ്പ കവലയിൽ എത്തി. അവിടെ ഒരു കട ഉണ്ട്. ഞങ്ങൾ അവിടെ ഒരു തവണ പോയി കഞ്ഞികുടിച്ചതാണ്. ഞങ്ങളുടെ ബൈക്ക് ആ കടയുടെ മുമ്പിൽ നിന്ന് കുറച്ച് മുൻപോട്ട് കടന്നുപോയി. ഞങ്ങൾ തിരിച്ചുവരാൻ വേണ്ടി ഇൻഡിക്കേറ്റർ ഇട്ട് വലത്തോട്ടക്ക് തിരിച്ചു. അപ്പോൾ ഞങ്ങളുടെ പിറകിൽ ഉണ്ടായിരുന്നഒരു ബുള്ളറ്റ് പെട്ടെന്ന് മുൻപിലേക്ക് പോയി. മനാഫ് പെട്ടെന്ന് ബ്രൈക്ക് ചവിട്ടി. അപ്പോൾ തന്നെ ഞങ്ങളുടെ പിറകെ ഉണ്ടായിരുന്ന രണ്ട് കാറുകൾ അടുപ്പിച്ച് ബ്രൈക്ക് ഇട്ടു. ഒരു ഇന്നോവയും, ഒരു എർട്ടികയുംആയിരുന്നു. എർട്ടികയുടെ പിന്നിൽ ഉണ്ടായിരുന്ന ബൈക്ക്ക്കാരൻ വീണു. എർട്ടികയുടെ പിറകിലെത്തെ ഇന്റികേറ്റർ പൊട്ടി. ബൈക്കിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഞങ്ങൾ വേഗം ബൈക്ക് സൈഡിൽ വച്ച് അവിടേക്ക് ഓടി അവരെ എഴുന്നേൽപ്പിച്ചു. അയാളുടെ കയ്യുംകാലും മുറിഞ്ഞു ചോര വരുന്നുണ്ടായിരുന്നു. അയാൾ മനാഫിനോട് കൊറേ ചൂടായി. അവിടെ ഉണ്ടായിരുന്ന നാട്ടുകാർ മുഴുവൻ കൂടി. പ്രശ്നം കൂടുതൽ വഷളായി. ഒരാൾ വന്ന് മനാഫിന്റെ കോളർ പിടിച്ച് ചീത്ത പറഞ്ഞു. അയാൾ ഫുള്ള് വെള്ളത്തിൽ ആയിരുന്നു. മനാഫ് വിട്ടുകൊടുത്തില്ല. കാര്യങ്ങൾ കൃത്യമായി പറഞ്ഞു പക്ഷേ ആരും വിശ്വസിച്ചില്ല. ഉടനെ അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. കരുവഞ്ചാൽ ഉള്ള ഒരു ഹോസ്പിറ്റലിലേക്ക് ആണ് കൊണ്ടുപോയത്. അയാളുടെ മുറിവ് ആഴത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ മുറിവിൽ തുന്നൽ ചെയ്തു. ഞങ്ങളുടെ കൂടെ എർട്ടികയുടെ ഡ്രൈവർ ഉണ്ടായിരുന്നു. ടോമി എന്നായിരുന്നു അയാളുടെ പേര്, വിളക്കന്നൂർ ആണ് സ്ഥലം. ടോമി ചേട്ടൻ ഉണ്ടായത് കൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു. അയാൾക്ക് സംഗതി മനസിലായി. ഹോസ്പിറ്റൽ ബിൽ 800 രൂപയായി. അത് മനാഫ് തന്നെ അടച്ചു.ടോമി ചേട്ടൻ ഒന്നും വാങ്ങിയില്ല. ഞങ്ങൾ അവരെ വീട്ടിലേക്ക് യാത്രയാക്കി. ഈ മുഴുവൻ സങ്കടവും താങ്ങി ഞങ്ങൾ യാത്ര ആരംഭിച്ചു. ആലക്കോട് ഉള്ള ഒരു ഹോട്ടലിന്റെ മുൻപിൽ ബൈക്ക് വെച്ച് ഞങ്ങൾ ഹോട്ടലിലേക്ക് കയറി. അവിടെനിന്ന് ഞങ്ങൾ അഞ്ചുപേർ കഞ്ഞി കുടിച്ചു. മനാഫ് നല്ല കാട ബിരിയാണി തന്നെ കഴിച്ചു.വിശപ്പ് കൂടിയത് കൊണ്ടാണോ എന്ന് അറിയില്ല കഞ്ഞി നല്ല രസം ഉണ്ടായിരുന്നു. അവിടെനിന്നും ഞങ്ങൾ നേരെ കൂർഗ്ബോർഡറിലേക്ക് പോകാൻ തീരുമാനിച്ചു.
കൂർഗ് ബോർഡർ 
           പോകുന്ന വഴിക്ക് പള്ളിയിൽ കയറി നിസ്കരിച്ചു. വായിക്കാമ്പയിൽ എത്തി ബൈക്ക് സൈഡ് ആക്കി അവിടെയുള്ള പാലത്തിന്റെ മുകളിൽ പോയി നിന്നു. ഈ സ്ഥലം കേരള -കർണാടക ബോർഡർ ആണ്. വഴിയിൽ വെച്ച് വാങ്ങിയ നാരങ്ങ ഞങ്ങൾ അവിടെ നിന്ന് കഴിച്ചു. ചുറ്റിലും വലിയ കാടാണ്. ഇവിടെ ഒരു തോട് ഒഴുകുന്നുണ്ട്. തോടിന്റെ അപ്പുറം കർണാടക ഫോറസ്റ്റ് ആണ്. അവിടെ ഒരു ഫോറസ്റ്റ്സ്റ്റേഷൻ ഉണ്ട്. അതിന് അപ്പുറത്തേക്ക് ആർക്കും പോകാൻ പറ്റില്ല. ഞങ്ങൾ കൊറേ ഫോട്ടോ എടുത്തു.

                  ഇവിടെത്തെ വെള്ളത്തിന്‌ നല്ല തണുപ്പാണ്. കൂടാതെ വെള്ളത്തിൽ നല്ല പരന്ന കല്ലുകളും ഉണ്ട്. കൊറേ സമയം കഴിഞ്ഞ് ഞങ്ങൾ യാത്ര തിരിച്ചു. പോകുന്ന വഴിക്ക് ആലക്കോട് ഫിലിം സിറ്റിയിൽ നിന്ന് പോപ്പ്കോൺ വാങ്ങി കഴിച് നാട്ടിലേക്ക് വിട്ടു.

              ഇന്ന് ആ സംഭവം ഓർക്കുമ്പോൾ ചിരിവരുന്നു. 50 രൂപയുടെ കഞ്ഞി കുടിക്കാൻ പോയിട്ട് 800രൂപ പോയ അവസ്ഥ ആലോചിക്കുമ്പോൾ ചിരിച്ചുപോകും. ആരോ ചെയ്ത തെറ്റ് ഏറ്റെടുത്ത് അത് പരിഹരിച് കൂൾ ആയി ബിരിയാണി കഴിച്ച മനാഫ് ആണ് യഥാർത്ഥ നായകൻ.
               
                                                      😛😛     ഷഹബാസ് ഹസ്സൻ




Post a Comment

2 Comments