ഒരു ദിവസം കൊണ്ട് കണ്ട് തീർത്ത ഊട്ടി

പത്താം ക്ലാസ്സ്‌ കഴിഞ്ഞുള്ള അവധിയിൽ ആണ് ഊട്ടിയിലേക്ക് ട്രിപ്പ് പോയത്. ഞാനും എന്റെ ഏട്ടനും ആണ് പോയത്. ഞങ്ങൾ പോയത് ആക്ടിവയിൽ ആയിരുന്നു. പുലർച്ചെ നാലിന് യാത്ര ആരംഭിച്ചു. കൊട്ടിയൂർ -വയനാട് വഴി ആണ് യാത്ര. ഇരിട്ടി കഴിഞ്ഞപ്പോൾ എനിക്ക് തലവേദന തുടങ്ങി. ഞാൻ മുഖം മുഴുവൻ മൂടികെട്ടിയിട്ടായിരുന്നു ഉണ്ടായത്. അത് കൊണ്ട് എനിക്ക് ശർദി തുടങ്ങി. അത് കഴിഞ്ഞ് ഞാൻ മുഖം മുഴുവൻ ഓപ്പൺ ആക്കി യാത്ര തുടങ്ങി. കൊട്ടിയൂരിൽ ഉള്ള ഒരു കടയിൽ  നിന്ന് ചായ കുടിച്ചു. പിന്നീട് ഒരു പ്രശനവും എനിക്ക് ഉണ്ടായില്ല. പാൽചുരവും കയറി ഞങ്ങൾ വയനാട് ജില്ലയിലേക്ക് പ്രവേശിച്ചു. വയനാട് എത്തുമ്പോഴേക്കും നല്ല തണുപ്പ് ഉണ്ടായിരുന്നു. പിന്നീട് അങ്ങോട്ട്‌ ഉള്ള യാത്രയിൽ ചുറ്റിലും തേയിലത്തോട്ടങ്ങളും, കാപ്പിത്തോട്ടങ്ങളും  ആയിരുന്നു. ഏകദേശം എട്ട് മണിയാവുമ്പോഴേക്കും സുൽത്താൻ ബത്തേരിയിൽ  എത്തി. അവിടെ നിന്നും ഗൂഡലൂർ വഴി ഊട്ടിയിലേക്ക്  ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ. കേരള -തമിഴ്നാട് ബോർഡർ പ്രദേശങ്ങളിൽ എത്തിയപ്പോൾ ചുറ്റിലും ഫെൻസിങ് കെട്ടിവെച്ചിട്ടുണ്ടായിരുന്നു. ഈ ഭാഗങ്ങളിൽ വന്യജീവികളുടെ ആക്രമണം കൂടുതൽ ഉള്ള പ്രദേശമാണ്. കേരള ചെക്ക് പോസ്റ്റ്‌ കഴിഞ്ഞ് തമിഴ്നാട് ചെക്‌പോസ്റ്റിൽ കയറുമ്പോൾ ഇരുപത് രൂപ എൻട്രി ഫീ കൊടുത്തു. കേരള ബോർഡർ കഴിഞ്ഞ് പിന്നീട് അങ്ങോട്ടുള്ള റോഡുകൾ നല്ല റോഡുകൾ ആയിരുന്നു. വഴികളിൽ മുഴുവൻ കുരങ്ങുകളും, മയിലുകളും, കുതിരകളും ആയിരുന്നു. പോകുന്ന വഴിയിൽ ഉള്ള നീഡിൽ വ്യൂ പോയന്റിൽ ഞങ്ങൾ കയറി.
നീഡിൽ വ്യൂ പോയിന്റ് 
 റോഡിൽ ബൈക്ക് പാർക്ക് ചെയ്ത് കുറച്ച് ദൂരം നടക്കണം. 5രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് എടുത്ത് ഞങ്ങൾ നടന്ന് വാച്ച് ടവറിന് അടുത്ത് എത്തി. അവിടെ നല്ല തിരക്കായിരുന്നു. അവിടെ വേഗത്തിൽ കയറി ചുറ്റിലും ഉള്ള കാഴ്ചകൾ കണ്ട് വാച്ച് ടവറിന് അടുത്തുള്ള പാറയുടെ മുകളിൽ കയറി ഇരുന്നു. നല്ല ശക്തിയിൽ കാറ്റ് ഉണ്ടായിരുന്നു. അവിടെ നിന്നും കാണുന്നത് പച്ചപരവതാനി പിരിച്ച ഗൂഡലൂരിനെയാണ്. അവിടെ നിന്നും ഞങ്ങൾ യാത്ര തുടർന്നു. പിന്നീട് അങ്ങോട്ടുള്ള യാത്രയിൽ മുഴുവൻ യൂക്കാലിപ്റ്റസ് മരങ്ങൾ ആയിരുന്നു.

  നല്ല വലിപ്പവും ഉയരവും ഉള്ള മരങ്ങൾ ആണിവ. ഊട്ടിയിലേക്ക് പോകുന്ന വഴിയിലുള്ള ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ഭക്ഷണം കഴിച്ചു. അവിടെ നിന്നും ഞങ്ങൾ നേരെ പോയത് ഊട്ടി ടൗണിലേക്കായിരുന്നു. നല്ല തിരക്കായിരുന്നു. ഞങ്ങൾ പോയ സമയം സീസൺ സമയമായിരുന്നു. ഊട്ടി ടൗണിൽ നിന്ന് ഞങ്ങൾ ആദ്യം പോയത് ടി ഫാക്ടറി കാണാനാണ്.
    ടീ ഫാക്ടറിയിൽ കയറാൻ 20 രൂപയാണ് ടിക്കറ്റ്. തേയില പറിച്ച് ചായപ്പൊടി ആകുന്നതു വരെയുള്ള എല്ലാ പ്രക്രിയകളും ഇവിടെ കാണാൻ കഴിയും. അതുപോലെതന്നെ ചോക്ലേറ്റ് നിർമ്മാണവും ഇവിടെ കാണാൻ സാധിക്കും. നിരവധി സഞ്ചാരികൾ  ഈ ടീ ഫാക്ടറി സന്ദർശിക്കാറുണ്ട്. എല്ലാം കണ്ട് ഫ്രീയായി ഒരു ചായയും കിട്ടും. ആ ചായക്ക്  പ്രത്യേക രുചിയും ആണ്. ടീ ഫാക്ടറിയുടെ മുൻപിൽ ഒരു അഡ്വഞ്ചർ സ്പോർട്ട്  ഉണ്ട്. ഇവിടെ പ്രധാനമായും ഉള്ളത് റോപ്പ്  ഗ്ലൈഡിങ് ആണ്. അവിടെ ഒരു പ്രത്യേക ഫീലിംഗ് ആയിരുന്നു. ടി ഫാക്ടറി കണ്ട് അവിടെ നിന്ന് ഞങ്ങൾ പോയത് ഊട്ടി തടാകം  കാണാൻ വേണ്ടിയാണ്. ഊട്ടിയിൽ  തടാകത്തിലേക്ക് ആണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്.
ഊട്ടി ലൈക്ക് 
      ഞങ്ങൾ പോയ സമയത്ത് നല്ല തിരക്കായിരുന്നു. ഞങ്ങൾ  ചുറ്റും നടന്ന് കണ്ടു. അവിടെ നിന്നും ഞങ്ങൾ നേരെ പോയത് ബൊട്ടാണിക്കൽ ഗാർഡനിലേക്ക് ആണ്. ഊട്ടിയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഫ്ലവർ ഷോ ഇവിടെയാണ് നടക്കുന്നത്. പതിനായിരത്തിലധികം ഇനം ചെടികൾ ഇവിടെ വളർത്തുകയും വിൽപ്പന നടത്തുകയും ചെയ്യുന്നു.
ബൊട്ടാണിക്കൽ ഗാർഡൻ 
   അവിടെനിന്നും  ഊട്ടിയുടെ മാർക്കറ്റിലേക്ക് പോയി. അവിടെനിന്ന് ചോക്ലേറ്റ് ചായപ്പൊടി അതുപോലെ മറ്റു സാധനങ്ങളും  വാങ്ങി ഞങ്ങൾ അടുത്ത ലൊക്കേഷനിലേക്ക് പോയി. ഊട്ടിയിൽ വന്നാൽ എന്തായാലും കണ്ടിരിക്കേണ്ട സ്ഥലമാണ് ഷൂട്ടിംഗ് പോയിന്റ്.  പച്ചപ്പ് വിരിച്ച മലനിരകളും, കുതിര സവാരി കളും ഇവിടുത്തെ മെയിൻ പ്രത്യേകതയാണ്.
ഷൂട്ടിംഗ് ലൊക്കേഷൻ 
 അവിടെ കുറെ നേരം ചിലവഴിച്ചു.  പൈൻ ഫോറസ്റ്റും കണ്ട്  ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.  പോകുന്ന വഴികളിൽ ക്യാരറ്റ് തോട്ടങ്ങളും അത് വിൽക്കാനായി റോഡിൽ നിൽക്കുന്ന കർഷകരെയും ഞാൻ കണ്ടു.
 അവിടെ നിന്നും ഞങ്ങൾ ക്യാരറ്റ് വാങ്ങി. വരുന്ന വഴിയിൽ വെച്ച് ആ വിചിത്രമായ കാഴ്ച ഞാൻ  കാണാനിടയായി. തമിഴ്നാട്ടിലെ ഒരു മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ആയിരുന്നു അത്. സിനിമകളിലൂടെ മാത്രം കണ്ടിട്ടുള്ള കാഴ്ചയായിരുന്നു അത്. നേരിട്ട് കണ്ടതിന്റെ ആകാംഷയിൽ  ഞങ്ങൾ അവിടെ  നോക്കിനിന്നു. ഇരുട്ടുന്നതിനു മുമ്പ് തന്നെ ബോർഡർ ക്രോസ് ചെയ്യത് ഞങ്ങൾ  കേരളത്തിൽ എത്തി. പോകുന്ന വഴിയിൽ പനമരം കഴിഞ്ഞപ്പോൾ വണ്ടി കുറച്ചു വേഗതയിലായിരുന്നു. പെട്ടെന്ന് വണ്ടി ഒരു ഗട്ടറിൽ വീണു. വണ്ടിയുടെ ടയറിൽ നിന്ന് കാറ്റ് പോകുന്ന ശബ്ദം കേൾക്കാൻ തുടങ്ങി. 2 മിനിറ്റ് കൊണ്ട് ടയറിന്റ  മുഴുവൻ കാറ്റും തീർന്നു. ഉടൻ അടുത്തുള്ള ഒരു പഞ്ചർ കടയിലേക്ക് വണ്ടി തള്ളി. അവിടെ നിന്നും അയാൾ വണ്ടിയുടെ ടയർ ശരിയാക്കി. രാത്രി 10 30ന് വീട്ടിലെത്തി. ഇന്നും എനിക്ക് വിശ്വസിക്കാൻ പറ്റാത്ത ഒന്നാണ് ഈ യാത്ര. ഒരു ദിവസം കൊണ്ട് ഊട്ടി മുഴുവൻ കണ്ടു തീർത്ത ഈ യാത്ര. ഊട്ടിയിൽകാഴ്ചകൾ കുറവാണ് പക്ഷേ ഊട്ടിയിലേക്കുള്ള യാത്ര മനോഹരമാണ്.
                     *SHAHABAS HASSAN*                  

Post a Comment

0 Comments