മാർച്ച് 8 ലോക വനിതാ ദിനം .ഈ ദിനത്തിൽ കേവലം നമ്മൾ ചെയുന്നത് വാട്സപ്പിൽ ഒരു സ്റ്റാറ്റസ് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി ഇടും .ചെലപ്പോ സ്റ്റാറ്റസ് ഇടുന്നത് നമ്മുടെ 'അമ്മ പെങ്ങമ്മാരുടെ ആവാം .പക്ഷെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?അവർക്ക് ഈ ദിവസം മാത്രം എന്താണ് പ്രതേകത!എല്ലാ ദിവസവും അവർക്ക് ഒരു പോലെ തന്നെ .രാവിലെ എഴുന്നേൽക്കുന്നു ,പിന്നീട് അങ്ങോട്ട് എല്ലാ കാര്യങ്ങളും ചെയ്ത വൈകിട്ട് കിടക്കുന്നു .ഇത് ഒരു കേവലം വീടിനകത്ത് കഴിയുന്ന സ്ത്രീകളുടെ അവസ്ഥ ആണ് .എന്നാൽ ഒരു ജോലി ഉള്ള സ്ത്രീ ആണെങ്കിൽ അവരുടെ അവസ്ഥ വളരെ കഷ്ട്ടം ആണ് .വീട്ടിലെ കാര്യത്തിന്റെ കൂടെ ജോലിയിൽ കൂടെ ശ്രദ്ധിക്കണം .ഒരു കുടുംബത്തിൽ രാവിലെ ആദ്യം എഴുന്നേൽക്കുന്നതും അവസാനം ഉറങ്ങുന്നതും സ്ത്രീ ആണ് .
എന്നാൽ ഇന്ന് കൊറേ ഭാഗം മാറി വരുന്നുണ്ട് .പുരുഷൻ മാരും എല്ലാ കാര്യങ്ങളും ചെയ്യാൻ തുടങ്ങുന്നുണ്ട് .ഒരു പെണ്ണ് കുട്ടി ജനിച്ച മുതൽ ഒരു ബാധ്യത ഉണ്ടകുന്നു എന്ന് വിചാരിച്ചു കൊന്നു കളയുന്ന കാലഘട്ടത്തിൽ നിന്ന് ലോകത്തിന്റെ അറിയപ്പെട്ട തലങ്ങളിൽ തലപ്പത്ഇന്ന് സ്ത്രീകൾ ഇരിക്കുന്ന കാലഘട്ടത്തിലേക്ക് നാമം മാറി .സാക്ഷരതാ നിരക്കിലും വൻ വർദ്ധന ഉണ്ടായി.ഇന്ന് കൂടുതൽ സംരഭങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ സുപ്രധാനമായി മാറി കൊണ്ടിരിക്കുന്നു .എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളും ഇന്നും സ്ത്രികൾ താഴെ തട്ടിൽ ആണ്..
ഇന്ന് +2 കഴിഞ്ഞ ഉടനെ പെണ്ണിനെ കെട്ടിക്കാൻ ഉള്ള ഒരുക്കങ്ങൾ ചെയുന്ന ഒരു കൂട്ടം ആൾകാർ ഉള്ള സമൂഹമാണ് നമുക്ക് ഇടയിൽ ഉള്ളത് .പെണ്ണ് കുട്ടിക്ക് പഠിക്കണം എന്ന് ഉണ്ടെങ്കിലും നാട്ടുകാരുടെയും ബന്ധുക്കളുടെയും കരുതൽ കാരണം കുട്ടി വളരെ പെട്ടെന്ന് വധുവായി മാറുന്നു .വീട്ടുകാർക്ക് ഇല്ലാത്ത തിരക്കാണ് ബന്ധുക്കൾക്ക്.വീട്ടുകാർക്ക് എതിർപ്പ് ഉണ്ടായാൽ അടുത്ത ചോദ്യം വരുന്നത് അവൾക്ക് എന്തെങ്കിലും ചുറ്റിക്കളി ഉണ്ടോ എന്നാണ് അത് കേട്ട പിന്നെ വീട്ടുകാർ തീർന്നു.ആദ്യം പറയുന്നത് കല്യാണം കഴിഞ്ഞു പടിക്കലോ എന്നൊക്കെ ആണ് അത് വിചാരിച്ചു കല്യാണം കഴിയും .പിന്നെ അവളുടെ പഠിപ്പ് എന്ന് പറയുന്നത് അടുക്കളയിലെ പത്രങ്ങൾ ഏതൊക്കെ ആണ് ?എങ്ങനെ അമ്മായിയമ്മയുടെ വയർ നിറക്കാം എന്നൊക്കെ ഉള്ള മുഴുനീളൻ വിഷയങ്ങൾ ആണ് .അതാണ് എങ്കിൽ മാസ്റ്റർ ഡിഗ്രി കഴിഞ്ഞാലും തീരുകയും ഇല്ല .പക്ഷെ വളരെ രസകരമായ കാര്യം എന്തെന്നാൽ ഈ ഒരു ആചാരം എതിർത്ത് ആരെങ്കിലും പഠിക്കാൻ പോയാൽ അവൾ ഫെമിനിസ്റ്റ് ആവും ,പോക്ക് കേസ് ആവും എന്നൊക്കെ ആണ് ചില മാന്യമാർ പറയുന്നത് .വിവാഹ പ്രായം 21 ആക്കാൻ തുടങ്ങിയ സമയത്ത് എത്ര കല്യാണങ്ങൾ ആണ് കഴിഞ്ഞത് .എന്നിട്ട് വിവാഹ പ്രായം 21 ആയോ ?
ഇന്നും രാജ്യത്ത് സ്ത്രീകൾക്ക് എതിരായുള്ള അക്രമങ്ങൾ നടക്കുന്നുണ്ട് .എവിടെയാണ് തുല്യത ഉള്ളത് .രാവിലെ സ്റ്റാറ്റസ് ഇട്ട ആൾക്കാർ തന്നെ വൈകിട്ട് ഭാര്യയുടെ മുഖത്തു അടിക്കുകയും അവരെ വഴക്ക് പറയുകയും ചെയുന്നുണ്ട് .എല്ലാവരും അല്ല കുറച്ചു പേര് മാത്രം .ഒന്ന് ഓർക്കുക സ്ത്രീ നമ്മുടെ അമ്മയാണ് സഹോദരി ആണ് ഭാര്യയാണ് .സ്ത്രീയെ കരയിപ്പിക്കരുത് അങ്ങനെ കരയിപ്പിച്ചാൽ അവൻ ഒരു നല്ല വിശ്വാസിയല്ല .ഇനിയും സ്ത്രീ ദിനങ്ങൾ വരും ആ നിമിഷം ഓർക്കുക എന്താണ് ഞാൻ എന്റെ രാജ്യത്ത് ഉള്ള സ്ത്രീകൾക്ക് വേണ്ടി ചെയ്ത നൽകിയത് എന്ന് .
Happy Women's Day
shahabas Hassan.
0 Comments