ഒരു വർഷവും 5 മാസവും നീണ്ടു നിന്ന കോവിഡ് പോരാട്ടം.

                                    Spread love, Not virus


ലോക്ക് ഡൗൺ ആയി വീട്ടിൽ ഇരുന്ന് മടുത്ത സമയത്തായിരുന്നു നാട്ടിലെ വാട്സപ്പ് ഗ്രൂപ്പിൽ വന്ന മെസ്സേജ് കാണാൻ ഇടയായത് .കോവിഡ് പോരാട്ടത്തിൽ നാഷണൽ ഹെൽത്ത് മിഷൻ കണ്ണൂരിന്റെ ആർദ്രം പദ്ധതി പ്രകാരം വളണ്ടിയർമാരെ ക്ഷണിച്ചു കൊണ്ടുള്ള ഒരു നോട്ടിഫിക്കേഷൻ ആയിരുന്നു അത് .കണ്ട ഉടൻ തന്നെ ഒന്നും നോക്കിയില്ല ലിങ്ക് വഴി കയറി രജിസ്റ്റർ ചെയ്തു .ഏകദേശം ഒരാഴ്ച കഴിഞ്ഞ ഉടൻ എൻ എച് എം ഓഫീസിൽ നിന്ന് വിളിവന്നു .താങ്കൾ ഈ സേവനത്തിന് തയ്യാറല്ലേ എന്ന് ചോദിച്ചു .ഞാൻ റെഡി ആണ് എന്ന് പറഞ്ഞു .രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും തളിപ്പറമ്പ താലൂക്ക് ആശുപത്രിയിൽ ഒരു ട്രെയ്നിങ് ഉണ്ടായി .അത് കഴിഞ്ഞു ഏകദേശം നാല് ദിവസം കഴിഞ്ഞപ്പോൾ മെയിൽ വന്നു .ചെറുതാഴം ഹെൽത്ത് സെന്ററിൽ ജൂൺ 29 നു രാവിലെ പത്തുമണിക്ക് ജോയിൻ ചെയ്യണം എന്നായിരുന്നു .ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയുന്നത് ആദ്യമായിട്ടായിരുന്നു .അതിന്റെ എല്ലാ ഭയവും ഉള്ളിൽ ഒതുക്കിയാണ് അവിടേക്ക് ചെന്നത്.

                                   എന്നാൽ ഒരു പുതിയ കുടുംബത്തിലേക്ക് എന്നെ അവർ സ്വീകരിക്കുന്നത് പോലെ ആണ് എനിക്ക് തോന്നിയത് .പുതിയ അറിവുകൾ നേടി  ,പുതിയ കൂട്ടുകെട്ടുകൾ ലഭിച്ചു അങ്ങനെ രണ്ട് അര മാസം കൊണ്ട് എനിക്ക് ജീവിതത്തിൽ കിട്ടാവുന്ന ഒരു മികച്ച അനുഭവം അവിടെ നിന്ന് കിട്ടി .പുറത്തെ  സേവനങ്ങൾക്ക് ശേഷം  അവിടെത്തെ റിസപ്ഷനിലേക്ക് എന്നെ മാറ്റി .അതിന് മുൻ കൈ എടുത്തത് അവിടെത്തെ ഹെഡ് സിസ്റ്റർ ആയ ബീന സിസ്റ്റർ ആയിരുന്നു .ഞങ്ങൾ ആദ്യം പത്ത് പേരായിരുന്നു പിന്നീട് അത് ചുരുങ്ങി അഞ്ചായി .അവസാന ഘട്ടം കൂടെ ഉണ്ടായിരുന്നത് അരുണും ,മുബഷിറും ,സഫുവാനും ,ആബെയും പിന്നെ കൂട്ടത്തിലെ  ഏക പെണ്ണ് കുട്ടി ആയ സാഗരികയും ആയിരുന്നു .എന്ത് കൊണ്ടും ഒരു കോളേജിൽ പഠിക്കുന്ന  പോലെ ആയിരുന്നു എനിക്ക് തോന്നിയത് .ഹെൽത്ത് ഇൻസ്‌പെക്ടർ ആയ രോഹിത് സാറും  സനോജേട്ടനും കൂടെ ഉണ്ടായത് കൊണ്ട് ഞങ്ങൾക്ക് മടുപ്പ് ഉണ്ടായിരുന്നില്ല .മുഴുവൻ സപ്പോർട്ടും തന്നു കൂടെ നിന്നത്  ജിഷേച്ചിയും ,മുസമ്മിലും ,ഷംന  ,ഷീന ,ഷീജ,സ്മിത ,സീന,ശ്രീഷ്മ ,സോണിയ ,സിസ്റ്റർമാരും അശ്വതി ഡോക്ടറും,മഹേഷ് സാറും ,ദിനേശേട്ടനും ,മഞ്ജു ,ആശ ,ശ്രീന ,സവിത ചേച്ചിമാരും രതീഷ് ,മുരളിയേട്ടൻ ,അഞ്ചനേച്ചി ,പ്രശാന്തേട്ടൻ,ശ്രീജിത്ത് ,മെഡിക്കൽ ഓഫീസർ രഞ്ജിത്ത് സർ   ഇവരൊക്കെ ആയിരുന്നു .ഞങ്ങൾക്ക് ഭക്ഷണം തന്ന ബിന്ദുവേച്ചിയും ,സുലൈതയും,രജിതേച്ചിയെയും മറക്കാൻ പറ്റില്ല.




               ഞങ്ങൾ എല്ലാം ആദ്യം പോസിറ്റീവ് ആവും എന്ന് കണക്കുകൂട്ടിയ സനോജേട്ടൻ പോസിറ്റീവായ സമയത്ത് ഹോസ്പിറ്റൽ അടക്കുകയും ഞങ്ങൾ എല്ലാരും നിരീക്ഷണത്തിൽ പോവുകയും ചെയ്തു.സേവങ്ങൾക്ക്  അനുമോദനം കിട്ടുമെന്ന് കരുതിയ ഞങ്ങൾക്ക് കിട്ടിയത് വഴക്കും,ഉപദേശങ്ങളും ആയിരുന്നു .ഈ കൊറോണ കാലത്ത് വീട്ടിൽ ഇരുന്ന പോരെ വെറുതെ എന്തിനാണ് ആവശ്യമില്ലാതെ ഹോസ്പിറ്റലിലേക്ക് എല്ലും പോയത് എന്ന് 😱.കൂടെ നിർത്തും എന്ന് വിചാരിച്ച ആൾക്കാർ വരെ ഞങ്ങളെ തിരിഞ്ഞു കുത്തി .മൂന്ന് ദിവസങ്ങൾക്ക് ശേഷം റാപിഡ് ടെസ്റ്റ് ചെയ്തു .നെഗറ്റീവ് ആയിരുന്നു .അതിന് ശേഷം കൂടെ ഉണ്ടായിരുന്നവർ മതിയാക്കി .അവസാനം രണ്ടും കൽപ്പിച്ചു ഞാൻ ഹോസ്പിറ്റലിലേക്ക്  പോവാൻ തുടങ്ങി .അങ്ങനെ ഇരിക്കുമ്പോ ആയിരുന്നു അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലേക്ക് കോവിഡ് ആശുപത്രിയിലേക്ക് ജീവനക്കാരെ എടുക്കുന്നുണ്ട് എന്ന് അറിഞ്ഞത്‌ .ഉടൻ തന്നെ അപ്ലൈ ചെയ്തു .അടുത്ത ദിവസം ഇന്റർവ്യൂ കഴിഞ്ഞു സെപ്റ്റംബർ 14ന് ജോയിൻ ചെയ്തു .

                 ഏഴുനിലകളിൽ ആയിട്ട് പരന്നു കിടക്കുന്ന സ്ഥാപനം .പോയ നേരം ഒരു ട്രെയിനിങ് ക്ലാസ് ഉണ്ടായിരുന്നു .അത് മുഴുവൻ ശ്രദ്ധിച്ചു .ബാഗും സാധനങ്ങളും ആയി ഹോസ്റ്റലിലേക്ക് പോയി .ആദ്യമായിട്ടാണ് ഒരു ഹോസ്റ്റലിൽ നിന്നത് .വളരെ പേടിച്ചാണ് അവിടേക്ക് പോയത് പക്ഷെ രണ്ട് ദിവസത്തിന് ശേഷം എല്ലാം റെഡി ആയി .പി പി ഇ കിറ്റ് ഇടാൻ ബുധിമുട്ട് ഉണ്ട് എന്ന് നോഡൽ ഓഫീസർ  ആയ അജിത് സറോട് പറഞ്ഞപ്പോ അത് സിസ്റ്റർ മാറോട് പറഞ്ഞ മതി അവർ റെഡി ആക്കിത്തരും എന്ന് പറഞ്ഞു .അങ്ങനെ ഫുഡിന്റെ സെക്ഷനിലേക്ക് എന്നെ മാറ്റി .ആദ്യം കുറച് കഷ്ട്ടപാട് ഉണ്ടായെങ്കിലും പിന്നീട് എല്ലാം ശെരിയായി .ഹോസ്റ്റലിൽ നിന്ന് എന്നെ ആശുപതിയിലേക്ക് മാറ്റിയപ്പോൾ ആദ്യം വിഷമം ഉണ്ടയെങ്കിലും പിന്നെ അവിടെ തന്നെ സെറ്റിൽ ആയി .കൂടെ എല്ലായ്പ്പോഴും ഉണ്ടായ ഹെഡ് സിസ്റ്റർ മാരും ,ഡോക്ടർ മാറും ,ഗ്രേഡ് 2 മാറും എല്ലാവരും വളരെ സ്നേഹത്തോടെആയിരുന്നു പെരുമാറിയത് .

DCTC ANJARAKANDY

                          ഹെഡ് സിസ്റ്റർ മാരായ ബീന സിസ്റ്റർ,ശ്രീന സിസ്റ്റർ ,റോസമ്മ മേഡം ,സറീന സിസ്റ്റർ ,സമീറ സിസ്റ്റർ ,ഏലിക്കുട്ടി സിസ്റ്റർ ,സാലി സിസ്റ്റർ ,തനൂജാ സിസ്റ്റർ ,ജോയ്സി സിസ്റ്റർ ,ബീന സിസ്റ്റർ ,നിമ്മി സിസ്റ്റർ ,ബേബി സിസ്റ്റർ ,ഡോക്ടർ മാരായ കീർത്തന ,വിഷ്ണു ,നഹീമ ,യാസീറ ,ശ്രുതി ,ചിങ്കി ,ശീതൾ ,രതീഷ് ,രജനി ,അഞ്ജന ,ഷാനിദ് ,രേവതി ,അജ്മൽ സ്വാന്തന ,ഡെന്റൽ സ്റ്റുഡൻസ് ആയ നീരജ് ,ആശിഷ് ,അനിൽഡ ,ആതിര ,ജെസി ,ശലഭ എന്നിവർ എല്ലാം ആയിരുന്നു  കൂടെ ഉണ്ടായിരുന്നത്  . എന്തിനും കൂടെ കട്ടക്ക് ഉണ്ടായ അക്ഷയും എടുത്ത് പറയേണ്ട ഒരുവൻ ആണ് .ഡ്യൂട്ടി സമയത്തെ പണികളും ,വൈകുന്നേരത്തെ നടത്തവും ,ബീച്ചിൽ പോക്കും ,ബർത്ത് ഡേ പാർട്ടിയും എല്ലാം ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഓർമ്മകൾ ആണ് .ലിഫ്റ്റിൽ കുടുങ്ങി ബോധം പോയതും അതിന്റെ കൂടെ ചേർക്കേണ്ട ഒന്നാണ് .അവസാനം കൂടെ സ്റ്റോറിൽ ഉണ്ടായ അഞ്ജലിയും ബിനീസും ശെരിക്കും രണ്ട് പെങ്ങൾ മാരെ പോലെ  ആയിരുന്നു .ഫർമസിയിലെ പ്രസാദ് ഏട്ടനും സുഭാഷും ,ദീലീപേട്ടൻ ,ജീഷമേച്ചിയും എല്ലാവരും വളരെ കമ്പനി ആയിരുന്നു .അവസാനം അഞ്ചരക്കണ്ടി പൂട്ടിയ നേരം വളരെ കഷ്ട്ടപെട്ടു .ആ നേരത്ത ആകെ ഉള്ള ഒരു സന്തോഷം ഫ്രീ ആയി കണ്ണൂർ മുഴുവൻ കാണാൻ പറ്റി.ഓരോ സ്ഥാപനത്തിൽ നിന്നും എടുത്ത എക്യുപ്മെന്റ്സ് തിരികെ നല്ക്കുന്നതായിരുന്നു അത് .അവസാനം എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങണം എന്ന് ഉണ്ടായിരുന്നു പക്ഷെ ആ നേരത്ത ചില പ്രശ്നങ്ങൾ കാരണം അത് കഴിഞ്ഞില്ല .അവസാനം ഹോസ്റ്റലിൽ പോയി നിറകണ്ണുകളോട് അഞ്ചരക്കണ്ടിയോട് യാത്ര പറഞ്ഞു വീട്ടിലേക്ക് വന്നു 


                        .വീട്ടിൽ ഒരു മാസത്തെ ഓൺലൈൻ ക്ലാസ് പഠനത്തിന് ശേഷം തളിപ്പറമ്പ താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുന്ന കോവിഡ് സെന്ററിലേക്ക് പോയി .നോഡൽ ഓഫീസർ ആയിട്ട് ഉണ്ടായത് അജിത് സാറും ബാക്കി അഞ്ചരക്കണ്ടിയിൽ ഉള്ള ടീം തന്നെ ആയിരുന്നു അത് കൊണ്ട്  മാത്രം ആയിരുന്നു ഞാൻ പോയത് .ആദ്യത്തെ ഒരു മാസം വളണ്ടിയർ ആയി നിന്നു പിന്നീട് അജിത് സർ ഇടപെട്ട് വീണ്ടും ജോലിയിൽ തിരികെ പ്രവേശിച്ചു .പിന്നീട് അങ്ങോട്ട് കിട്ടിയത് വ്യത്യസ്തമായ അനുഭവങ്ങൾ ആയിരുന്നു .ഹെഡ്സിസ്റ്റർ  ആയിട്ട് കുറച്ചു മാസം ബീന സിസ്റ്റർ ഉണ്ടായിരുന്നു .പിന്നെ സാലി സിസ്റ്ററും ,കാമറൂക്കയും ,സിജിയാമ്മ സിസ്റ്ററും ,അരുൺ ഡോക്ടറും ,അമുതയും ,പ്രസാദ് ഏട്ടനും ,അതുലും,ക്ലർക്ക് ലെന്നിസ്‌  ഏട്ടനും  അടങ്ങുന്ന ഒരു ടീം ആയിരുന്നു  കൂടെ ഉണ്ടായിരുന്നത് .എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്ന് നിർദേശങ്ങൾ നൽകുന്ന നോഡൽ ഓഫീസർ അജിത് കുമാർ സാറും  ,കൂടെ എന്നും ഉണ്ടായ ഡോക്ടർസും ,സിസ്റ്റേഴ്‌സും ,മറ്റ് ജീവനക്കാരെയും ഒഴിച്ചുകൂടാൻ പറ്റാത്തവരായിരുന്നു .നിലവിൽ തളിപ്പറമ്പ കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ തുടങ്ങിയിട്ട് പത്ത് മാസം പിന്നിടുമ്പോൾ 2500 നു മുകളിൽ രോഗികളെ ചികിൽസിച്ചു.അതിന്റെ ഭാഗമായതിൽ വളരെ അഭിമാനം ഉണ്ട് .ഒരു വർഷവും 5 മാസവും നീണ്ടു നിന്ന എന്റെ കോവിഡ് പോരാട്ടം ഇന്ന് ഇവിടെ അവസാനിക്കുകയാണ് .കൂടെ നിന്ന മുഴവൻ സഹപ്രവർത്തകർക്കും നന്ദി ....................(പേര് എഴുതാൻ  വിട്ട് പോയ കൊറേ ആൾക്കാർ ഉണ്ട്,🙏 കഷമിക്കുക )

CSLTC TALIPARAMBA

                                                ഷഹബാസ് ഹസ്സൻ 

Post a Comment

0 Comments