വീണ് കിട്ടിയ യാത്ര

               
റാണിപുരം 
           

             
     "എത്രമേൽ സരസമാണ് ലക്ഷ്യങ്ങൾ അത്ര മേൽ കഠിനമോ മാർഗങ്ങൾ, മണ്ണിൽ ആണ് സ്വർഗംഈനിമിഷമാണ് പറുദീസ!." 
               ചിലകാര്യങ്ങൾഅങ്ങനെയാണ്‌ നമ്മൾ  ആഗ്രഹിച്ച കാര്യങ്ങൾ നേടാൻ നല്ല കഷ്ടപ്പാടാണ്.പക്ഷെവിചാരിക്കാതെ കിട്ടുന്ന അനുഭവങ്ങൾ വളരെ നല്ലൊരു അനുഭവമായി ജീവിതത്തിൽ ഉടനീളം കൂടെ ഉണ്ടാകും. അങ്ങനെ എനിക്കും വിചാരിക്കാതെ ഒരു യാത്ര അനുഭവം ഉണ്ടായി. 
            പത്താംക്ലാസ് കഴിഞ്ഞ് അഡ്മിഷൻ  നടക്കുന്ന സമയത്ത് ആയിരുന്നു എനിക്ക് ഇങ്ങനെ ഒരു അനുഭവം വീണ് കിട്ടിയത്. അഡ്മിഷന് വേണ്ട അലോട്ട്മെന്റ് സ്ലിപ് എടുത്ത് ഞാൻ പരിയാരം സ്കൂളിലേക്ക് പോകാൻ വേണ്ടി ജംഗ്ഷനിലേക്ക് പോയി. പോകുന്നവഴിയിൽവെച്ച്അവിചാരിതമായി മുഹാസിനെ കണ്ടുമുട്ടി. അവൻപരിയാരത്തേക്കാണ്. അവന്റെ വണ്ടിയുടെ ഇൻഷുറൻസിന്റെ ആവശ്യത്തിനായി പയ്യന്നൂരിലേക്ക് പോവുകയായിരുന്നു. ഞാൻഅവന്റെകൂടെപരിയാരത്തേക്ക്പോയി. സ്കൂളിൽ പോയി സ്ലിപ് കൊടുത്ത് ഞാൻ അവന്റെ കൂടെ പയ്യന്നൂരിലേക്ക് പോയി. ഹെൽമെറ്റും ഗ്ലാസ്സും ഇല്ലാതെ ആയിരുന്നു യാത്ര. പയ്യന്നൂരിൽ എത്തിയപ്പോൾ ഇൻഷുറൻസ് കമ്പനിയിലെ മാനേജർ ഉണ്ടയിരുന്നില്ല. അവിടെ നിന്ന് ഞങ്ങൾ കാഞ്ഞങ്ങാടേക്ക്‌ പോയി. ഞങ്ങൾ പോവുന്നത് മാലക്കല്ല് എന്ന സ്ഥലത്തേക്കാണ്. അവിടെ ഒരു വലിയ ഫാം ഉണ്ട്. അവിടെ പോയി അത് ഒന്ന് കാണണം എന്ന് പറഞ്ഞാണ് പോയത്. ഈ ഫാമിന്റെ പ്രതേകത കേരളത്തിൽ മുറ എന്ന പോത്തുകളെ വളർത്തുന്ന ആകെ ഉള്ള ഒരു ഫാം ആണ്. മുഹാസ് യൂട്യൂബിൽഈ ഫാമിന്റെ ഒരു വീഡിയോ കണ്ട് അതിനെ കുറിച്ച് അന്വേഷിക്കാൻ പോവുന്നതാണ്. ഞാൻ അവന്റെ കൂടെ ഒരു ടൈം പാസ്സിന് പോയതാണ്. പക്ഷെ അവൻ പറഞ്ഞ പലകാര്യങ്ങളും എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ബൈക്കിൽ വച് പലഅനുഭവങ്ങളും പങ്കുവെച്ച് ഞങ്ങൾ മാലക്കല്ല് ടൗണിൽ എത്തി.ടൗണിൽ നിന്ന് കുറച്ച് ഉള്ളിലോട്ടാണ് ഫാം. 
മലബാർ മുറ ഫാം മാലക്കല്ല് 
              നല്ല ഒരു ഫാം ആയിരുന്നു.ഞങ്ങൾ പോയ സമയത്ത് ധാരാളം പോത്തുകൾ  ഉണ്ടായിരുന്നു. ഈ പോത്തിന്റെ പ്രതേകത    ഇത് വളർന്ന് ഏകദേശം 2കിന്റൽ വരെ    ആവും പെട്ടന്ന് വളരുകയും
ചെയ്യും.ഞങ്ങൾ എത്തിയ സമയത്ത് എല്ലാം ചെറിയ പോത്തുകൾ ആയിരുന്നു. ഇവിടെ നിന്ന് നിരവധി പേരുകേട്ട പോത്തുകളെപുറംനാട്ടിലേക്ക്കൊണ്ടുപോയിട്ടുണ്ട്. കന്നുകാലിവളർത്തലിൽ താൽപര്യം ഉള്ള കേരളത്തിൽ ഉള്ള നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഞങ്ങൾ ഫാം മുഴുവൻ ചുറ്റി അവിടത്തെ മുഴുവൻ കാര്യങ്ങളും മനസിലാക്കി. അവിടെനിന്നുംഞങ്ങൾതിരിച്ച്മാലക്കല്ല്ടൗണിലേക്ക് പോയി. പോകുന്ന വഴിയിൽ വെച്ച് ഒരു ബോർഡ് കണ്ടു. റാണിപുരം 35K.M എന്ന്. ഞാൻ മുഹാസിനോട് പറഞ്ഞു നമ്മക്ക് അവിടേക്ക് പോയാലോ എന്ന്. ഞാൻ പറയേണ്ട താമസം അവൻ വണ്ടി വിട്ടു. സമയം ഉച്ചക്ക് ഒരു മണി ആയിരുന്നു. നല്ല മഴക്കാറും ഉണ്ടായിരുന്നു.  കൊറേകുന്നുകളുംവളവുകളുംകയറി ഞങ്ങൾറാണിപുരത്തിന്റെഅടിത്തട്ടിൽ എത്തി. 
റാണിപുരത്തിന്റെ പ്രവേശനകവാടം  

       വണ്ടി പാർക്ക് ചെയ്ത് ടിക്കറ്റ് എടുത്ത് ഞങ്ങൾ മല കയറാൻ തുടങ്ങി. ടിക്കറ്റിന് ഒരാൾക്ക് 40രൂപ ആണ്. മഴക്കാലം ആയതുകൊണ്ടുതന്നെ നല്ല തണുപ്പുംപാറകളിൽ നല്ല വഴുക്കലും ഉണ്ടായിരുന്നു. തുടക്കത്തിൽ നല്ല കൈവരികൾ ഉള്ള നടപ്പാത ആയിരുന്നു. പിന്നീട് അങ്ങോട്ട്‌ കൈവരികൾ ഇല്ല. 
       
കാടിനുള്ളിലെ നടപ്പാത 
കാടിന്റെ ഭികരത കൂടി വരാൻ തുടങ്ങി. ചുറ്റിലും ചീവിടിന്റെ ശബ്ദവും അതുപോലെ കാടിലൂടെ ഒഴുകുന്ന അരുവികളിലെ വെള്ളത്തിന്റെ ശബ്ദവും മാത്രം. പോകുന്ന വഴികളിൽ മരത്തിന്റെ വേരുകളും വലിയ വള്ളിപടർപ്പുകളും ഉണ്ട്. ചില വള്ളികൾ ഊഞ്ഞാൽ പോലെ ആണ് ഉള്ളത്. അതിൽ ഒന്നിൽ കയറി മുഹാസ് ഊഞ്ഞാലാടി. 
വള്ളിപ്പടർപ്പുകൾക്കിടയിലെ ഊഞ്ഞാൽ 
          തണുപ്പ് ആയത് കൊണ്ടുതന്നെ വഴിയിൽ അട്ടയുടെ ശല്യം കൂടുതൽ ആയിരുന്നു. ഒരു അട്ട എന്റെ കാലിൽ കടിക്കുകയും കാലിൽ നിന്ന് ചോര ഒഴുകാനും തുടങ്ങി. അട്ട കടിച്ചത് പെട്ടെന്ന് ഒന്നും മനസിലാവില്ല. എന്റെ കാലിൽ അട്ടയെ കണ്ടത് മുഹാസ് ആണ്. അപ്പൊ തന്നെ അവൻ എന്നോട് പറഞ്ഞു. ഞാൻ കാലിൽ ഉള്ള മുറിവ് അടുത്തുള്ള ഒരു അരുവിയിൽ നിന്ന് വൃത്തിയാക്കി. ഏകദേശം ഒരു രണ്ട് കിലോമീറ്റർ മല കയറിയതിന് ശേഷം ഞങ്ങൾ ഒരു പുൽമേട്ടിൽ എത്തി. അതിന്റെ മുകളിൽ ഒരു ചെറിയ പുല്ല് മേഞ്ഞ ഷെഡ് ഉണ്ട്. 
മലമുകളിലെ ഷെഡ് 
     
             ഞങ്ങൾ അവിടെ ഇരുന്നു. നല്ല കാറ്റ് ഉണ്ട്. കയറി വന്ന ഷീണം മുഴുവൻ അവിടെ ഇരുന്ന് തീർത്തു. അവിടെ നിന്ന് അടുത്ത മല കയറാൻ ഞങ്ങൾ പോയി. മുന്ന് തട്ടുകളായിട്ടാണ് റാണിപുരം ഉള്ളത്. ആദ്യം കാട് പിന്നീട് പുൽമേട് വീണ്ടും കാട് പുൽമേട് വീണ്ടും ഒരു കാട്കൂടിഅവസാനം ഒരുപുൽമേട്കൂടി.റാണിപുരംകേരളത്തി ന്റെ മിനി ഊട്ടി എന്നാണ്അറിയപ്പെടുന്നത്. 
 രണ്ടാമത്തെ കാടുകൾ ഭീകരത നിറഞ്ഞ കാടുകൾ ആയിരുന്നു. ചുറ്റിലും നോക്കാത്ത ദൂരത്തോളം പടർന്ന് പന്തലിച്ചുനിൽക്കുന്നമരങ്ങൾ അതുപോലെ വലിയപാറക്കെട്ടുകളും. ചിലപാറക്കെട്ടുകൾവള്ളിപ്പടർപ്പുകളിൽ കെട്ടിവച്ചപോലെ ആണ്. ചുറ്റിലും നല്ല കോടയും ഉണ്ട്. ഉള്ളിൽ നല്ല ഭയം ഉണ്ട് പക്ഷെ മുഹാസ് ഉണ്ടായത് കൊണ്ട് അത് എവിടേയോ മാഞ്ഞുപോയി. മുഹാസ് സ്കൂൾ ബസ്സ് ഡ്രൈവർ ആണ്. എന്ത് കാര്യം പറഞ്ഞാലും കൂടെ ഉണ്ടാവുന്ന ഒരു നല്ല സുഹൃത്താണ്. അങ്ങനെ രണ്ടാമത്തെ കാടും കയറി വീണ്ടും ഒരു പുൽമേട്ടിൽ എത്തി. ഇവിടെയും ഒരു ഷെഡ് ഉണ്ട്. ഇവിടെ ചുറ്റിലും നല്ല കോടയാണ്. 
         
മലയുടെമുകളിലെ കോട 
  ഞങ്ങൾ ആ ആഷെഡിൽ ഇരുന്ന് വിശ്രമിച്ചു. നല്ല കാറ്റ് ഉണ്ട്മു
ൻപിൽ ഗോരവനം ആണ്. നല്ല പച്ചപ്പും ഉണ്ട്. ഇത്രയും സുന്ദരമായ ഒരു കാഴ്ച്ച എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ്. കൊറേ ഫോട്ടോസ് ഞങ്ങൾ അവുടെനിന്ന് എടുത്തു. സമയം അഞ്ചുമണി കഴിഞ്ഞു. നല്ല മഴക്കാറും ഉണ്ട്. കൂടാതെ നോമ്പുകാലവും ആണ്. ഞങ്ങൾക്ക് രണ്ട്പേർക്കും നോമ്പ് ഉണ്ട്. അതുകൊണ്ട് അടുത്ത ഘട്ടത്തിലേക്ക് ഞങ്ങൾ നീങ്ങിയില്ല. ഞങ്ങൾ മല തിരിച്ച് ഇറങ്ങാൻ തുടങ്ങി. തിരിച്ചിറങ്ങുമ്പോൾ ചെറിയ രീതിയിൽ മഴയുണ്ടായിരുന്നു. 
               തിരിച്ചിറങ്ങി ബൈക്കുമെടുത്ത് മടക്കയാത്ര തുടങ്ങി. പാണത്തൂരിൽ നിന്ന് ചെറുപുഴ റൂട്ടിൽ ആണ് ഞങ്ങൾ പോയത്. കൊറേ വഴി തെറ്റി മൊത്തത്തിൽ വട്ടം കറങ്ങി. അതിനിടയിൽ ഒരു ചെക്കിങ്ങും. താഴെ നിന്ന് ഒരു ചേട്ടൻ ആ വഴിക്ക് ചെക്കിങ്ഉണ്ടാവുംഎന്ന്പറഞ്ഞതായിയുന്നു. എന്നാൽ അത് ഒന്ന് നോക്കാം എന്ന് കരുതി ഞങ്ങൾ പോയി ഞങ്ങൾ എത്തുമ്പോഴേക്കും ചെക്കിങ് ഉണ്ടായിരുന്നു. വണ്ടി തിരിച്ചു. വേറെ ഏതോ വഴിയിലൂടെ ചെറുപുഴ റോഡിൽ എത്തി. ഏകദേശം ഒരു 7മണിയാവുമ്പോഴേക്കുംചെറുപുഴ എത്തി. അപ്പോഴേക്കും മഗ്‌രിബ് ബാങ്ക് കൊടുത്തിരുന്നു. ഞങ്ങൾ ഒരു കടയിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങി നോമ്പ് മുറിച്ചു. പുളിങ്ങോത്ത് പോയി പെട്രോൾ അടിച്ച് യാത്ര തുടർന്നു. എരുവട്ടി വഴിയാണ് ഞങ്ങൾ നാട്ടിലേക്ക് പോയത്. എരുവട്ടിജംഗ്ഷനിൽ എത്തിയപ്പോൾ കഠിന മഴ. എവിടെയും കയറി നിന്നില്ല. മഴ മുഴുവൻ നനഞ്ഞു. വീട്ടിൽ ഏകദേശം 8:00ആകുമ്പോഴേക്കും എത്തി. 
                   ഒരുപ്ലാനുംഇല്ലാതെആണ്ഞാൻപോയത്. അതുപോലെഒരുമടിയുംഇല്ലാത്തകൂടപ്പിറപ്പായകൂട്ടുകാരനും. 
                          ഒരുആസൂത്രണവുംഇല്ലാതെനടത്തുന്നയാത്രകൾആയിരിക്കുംഭൂരിഭാഗവുംനല്ലയാത്രകൾആയിമാറുന്നത്.അത്പോലെകൂടെവരുന്നആളുടെമനോഭാവുംഒരുപ്രധാനഘടകണ്. 
                          (Shahabas)

Post a Comment

4 Comments