ആലക്കോട് പള്ളിയും അരങ്ങം ഉത്സവവും

               

   


      
                ഫെബ്രുവരി മാസത്തിലെ ഒരു ബുധനാഴ്ച വൈകുന്നേരം വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ പോയപ്പോൾ ആണ് ഫൈസൽ വിളിച്ച് ചോദിച്ചത് നീ ആലക്കോട് വരുന്നോ എന്ന് വരുന്നുണ്ടെങ്കിൽ പത്ത് മിനിട്ട് കൊണ്ട് ജംഗ്ഷനിൽ എത്താൻ പറഞ്ഞു. ഞാൻ ഉടനടി സാധങ്ങൾ വാങ്ങി വീട്ടിൽ കൊടുത്ത് കുളിച്ചിട്ട് ജംഗ്ഷനിൽ എത്തി. ഞങ്ങൾ നാലു പേരായിരുന്നു ഉണ്ടായിരുന്നത്. ഞാനും ഫൈസലും ഒരു ബൈക്കിലും മുഹത്തിബും ഷഫീക്കും മറ്റൊരു ബൈക്കിലും ആയിരുന്നു. ഞങ്ങൾ പോകുന്നത് ആലക്കോട്  പള്ളി കാണാൻ വേണ്ടിയാണ്. ചപ്പാരപ്പടവിൽ നിന്ന് ഞങ്ങളുടെ സുഹൃത്തുക്കളായ അസ്‌ലം, അസ്‌ഹബ് എന്നിവർ ഞങ്ങളുടെ കൂടെ കൂടി. ആലക്കോട് ഏത് സമയത്ത് പോയാലും നല്ല കാഴ്ചകൾ ആണ് സമ്മാനിക്കുന്നത്. ഞങ്ങൾ ആലക്കോട് പള്ളിയുടെ മുൻപിൽ എത്തി. രാത്രിയിൽ പള്ളിയുടെ ലൈറ്റുകൾ പള്ളിയെ കൂടുതൽ സുന്ദരമാക്കി. ഏഷ്യയിലെ വലിയ പള്ളികളിൽ ഒന്നാണ് ആലക്കോട് സെന്റ് മേരിസ് പള്ളി. ഞങ്ങൾ പള്ളിയുടെ മുൻപിൽ നിന്ന് കൊറേ ഫോട്ടോസ് എടുത്തു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഫാൻ ആണ് ഈ പള്ളിയിൽ ഉള്ളത്.
ആലക്കോട് പള്ളിയുടെ ഉൾവശം 
                 വർണിക്കാൻ കഴിയാത്ത     അത്രയും മനോഹരമാണ് പള്ളി. നിരവധി ചിത്രങ്ങൾ പള്ളിയുടെ ചുറ്റിലും ഉണ്ട്. പള്ളിയുടെ മുറ്റത്തെ ചവിട്ട് പടികളിൽ നിന്ന് അസ്‍ലം കൊറേ ഫോട്ടോസ് എടുത്തു.
ആലക്കോട് സെന്റ് മേരിസ് പള്ളി 
                അവിടെ നിന്ന് ഞങ്ങൾ നേരെ അരങ്ങം ക്ഷേത്രത്തിലേക്ക് പോയി. അവിടെ ഈ സമയത്ത് ഉത്സവം നടക്കുന്നുണ്ട് എന്ന് ഫൈസലിന്റെ സുഹൃത്ത് പറഞ്ഞിരുന്നു. കണ്ണൂർ ജില്ലയിലെ വലിയ ഉത്സവങ്ങളിൽ ഒന്നാണ് അരങ്ങം മഹോത്സവം.അരങ്ങം ക്ഷേത്രത്തിന് നിരവധി ചരിത്രം ഉണ്ട്. വനാന്തരത്തിൽ കണ്ടെത്തിയ ക്ഷേത്രംആണ്  അരങ്ങം മഹാദേവ ക്ഷേത്രം. കണ്ണൂർ ജില്ലയിൽ ആലക്കോട് ഉള്ള കുടക് മലനിരകളോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അരങ്ങം ശ്രീ മഹാദേവ ക്ഷേത്രം 
    പടിഞ്ഞാറുഭാഗത്തേക്ക് ദർശനമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് അരങ്ങം മഹാദേവ ക്ഷേത്രം. പ്രധാന മൂർത്തി ശിവൻ നിലകൊള്ളുമ്പോൾ ഉപദേവതമാരായി ഗണപതി, ശാസ്താവ് സുബ്രമണ്യൻ, പാർത്ഥസാരഥി ഗിരിതാ മൂർത്തി, ഭഗവതി എന്നിവരും ചൈതന്യത്തോടെ നിൽക്കുന്നു. വൈതൽക്കോന്മാർ എന്ന കാട്ടുരാജാക്കന്മാരുടെ രാജ്യത്തായിരുന്നു ക്ഷേത്രം നിലനിന്നിരുന്നത് എന്നൊരു പുരാവൃത്തം ഉണ്ട്. അക്രമണ ഭീഷണി മൂലം ശ്രീഷൈത്ത് നിന്നും ഓടി എത്തിയ രാജാവ് സ്വയം പൂ ചൈതന്യം കണ്ട് ഇവിടെ ക്ഷേത്രം പണിയുകയായിരുന്നു. പിന്നീട് നാശം സംഭവിച്ചു. ക്രമേണ നാഥനില്ലാതെ വനപ്രദേശമായിമാറി. പിന്നീട് ആലക്കോടിന്റെ ശില്പി ആയ പി ആർ രാമവർമ്മ രാജയാണ് അതിപുരാതനമായ ഈ ക്ഷേത്രം 1961ൽ പുനരുദ്ധാരണം നടത്തിയത്. അരങ്ങം എന്ന പേര് വന്നതിലും ചെറിയ കഥയുണ്ട്. വൈതൽകോൻ രാജാവിന്റെ കാലത്ത് അരങ്ങംക്ഷേത്രം കലാകായിക വിനോദത്തിന് കളിയരങ്ങായിരുന്നു.അരങ്ങ
ത്തപ്പന്റെ  ഇഷ്ട്ട വിനോദങ്ങൾ ഉണ്ടായ സ്റ്റേജ് അഥവാ അരങ് ആണ് അരങ്ങം ആയി മാറിയത്. മകര മാസത്തിലെ തിരുവാതിര ആറാട്ട് മുതൽ എട്ട് ദിവസമാണ് ഉത്സവം നടക്കുന്നത്.
അരങ്ങം മഹോത്സവം 

     ഞങ്ങൾ എത്തിയ സമയത്ത് വൻജനാവലി ആയിരുന്നു ഇവിടെ. ധാരാളം ചന്തകളും മറ്റ് റൈഡുകളും ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ ചുറ്റിലും നടന്നു. നടക്കുന്ന വഴിയിൽ ക്ഷേത്ര സന്നിധിയിലേക്ക് നീങ്ങുന്ന ഘോഷയാത്ര ഉണ്ടായിരുന്നു. വലിയ മുന്ന് ആനകൾ ആ ഘോഷയാത്രയിൽ ഉണ്ടായിരുന്നു.
       പിന്നീട് ഞങ്ങൾ എല്ലാ ചന്തകളിലും കയറി സാധങ്ങൾ നോക്കുകയും കുറച്ച് സാധനങ്ങൾ വാങ്ങുകയും ചെയ്തു. എല്ലാം ചുറ്റികറങ്ങിയതിന് ശേഷം ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു. വരുന്ന വഴിയിൽ ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കയറി. അവിടെ നിന്ന് കൂടെ പഠിക്കുന്ന സുഹൃത്ത് അമലിനെയും അവന്റെ ഫാമിലിയും കണ്ടു. അന്ന് രാത്രി വൈകി ആണ് വീട്ടിൽ എത്തിയത്.
       
                ( Shahabas hassan)
         

Post a Comment

4 Comments