വിഷുവിന്റെ തലേന്ന് പൈതൽമലയിൽ താമസം



 അവധിക്കാലമായ ഒരു ഏപ്രിലിൽ ആണ് ഞങ്ങൾ ഈ യാത്ര സംഘടിപ്പിച്ചത്. ഒരിക്കൽ എന്റെ സുഹൃത്തുക്കൾ പൈതൽമലയിൽ പോയപ്പോൾ അവിടെ ഒരു റിസോർട്ട് കാണുകയും അതിനെകുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. അങ്ങനെ വിഷുവിന്റെ തലേന്ന് ഞങ്ങൾ അവിടേക്ക് പോയി. ഞങ്ങൾ പതിമൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. എല്ലാ പ്രായക്കാരായ ആൾക്കാരും ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അതിൽ ഏറ്റവും ചെറുത് ഞാൻ ആയിരുന്നു. അന്ന് ഒരു ശനിയാഴ്ച ദിവസം ആയിരുന്നു. ഞങ്ങളുടെ യാത്രയുടെ കോർഡിനേറ്റർമാരായിരുന്നത്  ഷഫീക്കും മുഹത്തിബും ആയിരുന്നു.ഇവർ ആയിരുന്നു എല്ലാ കാര്യങ്ങളും ചെയ്‌തത്‌. നാട്ടിൽ നിന്ന് ചിക്കൻ വാങ്ങി രാത്രി അവിടെ നിന്ന് പൊരിക്കാൻ ആയിരുന്നു പ്ലാൻ. അതിനായി ചിക്കൻ വാങ്ങി സുബൈറിന്റെ വീട്ടിൽ നിന്നും മസാലയും മയോണീസും റെഡിയാക്കി. ചിക്കൻ പൊരിക്കാൻ ഉള്ള ഉരുളി  ഈയാസ്ക്കയും അത് പോലെ ഫൈസലും എടുത്തിരുന്നു. വൈകുന്നേരം ആണ് ഞങ്ങൾ റിസോർട്ടിലേക്ക് പോയത്. ഞാനും സുബൈറും ഒരുവണ്ടിയിൽ ആയിരുന്നു. അങ്ങനെ നീണ്ട ഒരുമണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ റിസോർട്ടിന്റെ മുൻപിൽ എത്തി.
  റിസോർട്ട് ഒരു കുന്നിന്റെ മുകളിൽ ആണ്. റോഡ് കുറച്ച് മോശം ആണ് അത് കൊണ്ട്  ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി നടന്ന് കയറി. ഫൈസലിന്റെ ബൈക്ക് ഭാഗ്യത്തിന് കയറിമുകളിൽ എത്തി. എല്ലാരും ബൈക്ക് പാർക്ക്‌ ചെയ്തു.ചുറ്റിലും നല്ല ഇരുട്ടാണ്. അങ്ങനെ റിസോർട്ട് നോക്കിനടത്തുന്ന ജോസേട്ടൻ താക്കോലുമായി വന്നു. ഞങ്ങൾ ഒരു വലിയ ഹാൾ ആണ് എടുത്തത്. നല്ല വിശാലമായ ഹാൾ ആയിരുന്നു. ഹാളിനോട് ചേർന്ന് ഒരു ചെറിയ അടുക്കളയും ഉണ്ട്.
ഹാൾ 
   ഇവിടെ മൊത്തം മൂന്ന് മുറികൾ ആണ്. താഴെ ഒന്നും മുകളിൽ രണ്ടും ആയിട്ടാണ് റൂമുകൾ ഉള്ളത്. ഏറ്റവും മുകളിൽ ഒരു വാച്ച്ടവറും ഉണ്ട്.
വാച്ച് ടവർ വ്യൂ 
     ഹാളിൽ സാധങ്ങൾ എല്ലാം വെച്ച് ഞങ്ങൾ ചിക്കൻ പൊരിക്കാനുള്ള പരുപാടികൾ തുടങ്ങി. അതിനായി ആദ്യം ഒരു അടുപ്പ് കൂട്ടി. കത്തിക്കാനുള്ള വെറുകിനായി ഞങ്ങൾ റിസോർട്ടിന്റെ മുകളിൽ ഉള്ള കാട്ടിൽ കയറി. അവിടെ നിന്ന് കൊറേ വിറക് പെറുക്കി തീകത്തിച്ചു. ഞങ്ങൾ കൊണ്ട് വന്ന ചിക്കൻ ഒരു പ്ലൈറ്റിൽ മാറ്റി വെച്ചു. ചിക്കൻപൊരിക്കലിന് പ്രധാനമായും നേതൃത്വം നൽകുന്നത് സാദിക്കയും സുബൈറും മുഹമ്മദ്ക്കയും ആണ്. എല്ലാ നിർദേശങ്ങളും നൽകി ഹനീഫക്കയും ഷഫീക്കും മുഹത്തിബും അടുത്ത് ഉണ്ടായിരുന്നു. ബാക്കിയുള്ളവർ ചിക്കന് വേണ്ട സാലഡ് റെഡിയാക്കി. ചിക്കൻ പൊരിച്ചതിന് ശേഷം ഞങ്ങൾ ഭക്ഷണം കഴിക്കാനുള്ള സ്ഥലം റെഡിയാക്കി.എല്ലാരും ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിച്ചു.
    ചിക്കനും കുബൂസും ആയിരുന്നു ഭക്ഷണം. ഭക്ഷണം കഴിച്ച ഉടനെ പത്രങ്ങൾ കഴുകി ഞങ്ങൾ വാച്ച് ടവറിലും റിസോർട്ടിന് പുറത്തുമായി ഇരുന്നു. ചുറ്റിലും നല്ല കാറ്റാണ്. കൊറേ സമയം കഴിഞ്ഞ് ഞങ്ങൾ ഹാളിൽ കയറി ബെഡ് റെഡി ആക്കി. പിന്നീട് കലാപരിപാടികൾ ആയിരുന്നു. പ്രധാനമായും ഹനീഫ്ക്കാന്റെ മിമിക്രിയും ഫൈസലിന്റെ പാട്ടുമായിരുന്നു.അത് കഴിഞ്ഞ് രണ്ട് ഗ്രൂപ്പുകൾ ആയി പിരിഞ്ഞ് സിനിമ പേര് പറഞ്ഞ് അഭിനയിക്കൽ ആയിരുന്നു. മുഹമ്മദ്ക്കയും ഹനീഫക്കയും ആയിരുന്നു ക്യാപ്റ്റന്മാർ. ഞാൻ, ഫൈസൽ, സാദിക്ക, സിനാൻ, ഷഫീക്ക്, സുബൈർ  എന്നിവരായിരുന്നു മുഹമ്മദ്ക്കാന്റെ ടീമിൽ. ഹനീഫക്കന്റെ ടീമിൽ ഷഫീക്ക്, റഷീദ്, സിനാൻ, മുഹത്തിബ്, ഇയാസ്ക്ക എന്നിവരുമായിരുന്നു. നിരവധി തമാശകൾ ഈ മത്സരത്തിൽ ഉണ്ടായിരുന്നു. ഈ ഒരു മത്സരം നല്ല ഒരു ഓർമ്മ തന്നെ ആണ്. മത്സരത്തിന് ശേഷം ഞങ്ങൾ എല്ലാരും കിടന്നു. ഓരോരുത്തർക്കും ഓരോ ബെഡുകൾ ഉണ്ടായിരുന്നു. ഫൈസൽ വീട്ടിൽ നിന്നും ഒരു പുതപ്പ് കൊണ്ടുവന്നിരുന്നു. ആ പുതപ്പ് വലിച്ച് രണ്ട് പേർ ചേർന്ന് പുതച്ചു.പുതപ്പ് വലിക്കലും ഫാൻ ഇടലും ഓഫാക്കലും കൊണ്ട് ഉറങ്ങാൻ വൈകി. അതിനിടയിൽ ഞാൻ പുറത്ത് പോയി കുറച്ച് സമയം ഇരുന്നു.നല്ല കിട്ലൻ ഫീൽ ആയിരുന്നു ആ സമയം. ചുറ്റിലും നല്ല ഇരുട്ട് നല്ല തണുത്ത കാറ്റും കൂടെ പാട്ടും. കൊറേ കഴിഞ്ഞ് ഞാൻ പോയി കിടന്നു. രാവിലെ ഒരു നല്ല മഴയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് . ഈ സമയം കറന്റ് ഇല്ലായിരുന്നു.
പ്രഭാതം 
   ദൂരെ നിന്നും പടക്കം പൊട്ടുന്ന കഴിച്ച ഞാൻ കണ്ടു. പതിയെ എല്ലാരും എഴുന്നേറ്റു. ഞങ്ങളുടെ കയ്യിലും പടക്കങ്ങൾ ഉണ്ടായിരുന്നു. എല്ലാരും കൂടി അത് പൊട്ടിച്ചു. മഴ കഴിഞ്ഞ ഉടനെ കോട കയറാൻ തുടങ്ങി. ചുറ്റിലും നല്ല കോട ആയി. ദൂരെ പൈതൽമല തെളിഞ്ഞു കാണാൻ തുടങ്ങി.
അവിടെ നിന്ന് കൊറേ വിഡിയോസും ഫോട്ടോസും എടുത്തു. രാവിലെ ജോസേട്ടൻ  ചായയും ആയി വന്നു. നല്ല ചൂട് ദോശയും സാമ്പാറും ഉണ്ടായിരുന്നു.
ഭക്ഷണം കഴിച്ച് എല്ലാവരും പോകാൻ റെഡിയായി. പോകുന്ന പോക്കിൽ ഒരു ഗ്രൂപ്പ്‌ ഫോട്ടോയും എടുത്തു.

SHAHABAS HASSAN

Post a Comment

0 Comments