മൂന്നാർ യാത്ര




       +1 മതിയാക്കി വീട്ടിൽ ഇരിക്കുന്ന ഒരു തിങ്കളാഴ്ച രാത്രി ഏട്ടൻ എന്നോട് ചോദിച്ചു നീ ഫ്രീ ആണോ എന്ന്. എനിക്ക് പ്രതേകിച്ചു പണിയൊന്നും ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ കുറച്ച് ഡ്രസ്സ്‌ ബാഗിൽ എടുത്ത് വെക്ക് നമക്ക് രാവിലെ മൂന്നാറിലേക്ക് പോകണം എന്ന് പറഞ്ഞു. എന്റെ കൈയിൽ അഞ്ചിന്റെ പൈസ ഇല്ല എന്ന് ഞാൻ പറഞ്ഞു. അതൊന്നും കൊഴപ്പമില്ല ഞാൻ എടുത്തോളാം എന്ന് അവൻ മറുപടി പറഞ്ഞു. അത് കേക്കണ്ട താമസം ബാഗ് പാക്ക് ചെയ്തു. എന്റെ വലിയ ഒരു ആഗ്രഹമായിരുന്നു മൂന്നാർ കാണണം എന്ന്. അതുകൊണ്ട് തന്നെ ആ ആഗ്രഹം നടത്താൻ സഹായിക്കാമെന്ന് പറഞ്ഞ ഏട്ടനെ ദൈവത്തിന് തുല്യം ഞാൻ കണ്ടു. ആ യാത്രയിൽ ഞങ്ങൾ ആറുപേരായിരുന്നു ഉണ്ടയിരുന്നത്. 3 ബൈക്കിൽ ആയിട്ടാണ് ഞങ്ങൾ പോവുന്നത്. ഞാനും ഏട്ടനും ആക്ടറ്റീവായിൽ ആയിരുന്നു പോയത്. ആഷിക്കും മുബഷിറും ഒരു ഡിയോയിൽ ആയിരുന്നു പിന്നെ ഷുക്കൂറും മുത്താറും പൾസറിലും ആയിരുന്നു പോയത്. ചൊവ്വാഴ്ച പുലർച്ചെ 4മണിക്ക് ഞങ്ങൾ യാത്ര ആരംഭിച്ചു. ഹൈവേ വഴി തന്നെയാണ് ഞങ്ങൾ പോയത്. കണ്ണൂരിൽ നിന്ന് മുത്താർ ബൈക്കിൽ എണ്ണ ഫുൾ ആക്കി. ഞങ്ങൾ ഒരു ബോട്ടിൽ അധികം എണ്ണ എടുത്തിരുന്നു. രാവിലെ ആയത് കൊണ്ട് റോഡിൽ വാഹങ്ങൾ കുറവായിരുന്നു. കൂടാതെ എനിക്ക് നല്ല ഉറക്കവും ഉണ്ട്. അങ്ങനെ 5:30ആയപ്പോൾ ഞങ്ങൾ കോഴിക്കോട് ഉള്ള ഒരു പള്ളിയിൽ കയറി സുബഹ് നിസ്കരിച്ചു. അവിടെത്തെ ഒരു കടയിൽ നിന്ന് ചായ കുടിച്ചു. പിന്നീട് അങ്ങോട്ട് നീണ്ട യാത്ര ആയിരുന്നു. മലപ്പുറത്ത്‌ നിന്ന് തൃശൂർ എത്താൻ നല്ല പണിയാണ്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എത്തുമ്പോഴേക്കും നേരം വെളുത്തു. റോഡിന്റെ ഇരുവശങ്ങളിലും നിരവധി ഫുട്ബോൾ ഗ്രൗണ്ടുകൾ ഞങ്ങൾ കണ്ടു. വെറുതെയല്ല ഫുട്ബോളിന്റെ ലോകം എന്ന് മലപ്പുറത്തെ വിശേഷിപ്പിക്കുന്നത് എന്ന് എനിക്ക് തോന്നി.  എനിക്ക് ആ റോഡിലൂടെ ഉള്ള യാത്ര വല്ലാത്തൊരു സന്തോഷം നൽകുന്ന പോലെ തോന്നി.
മലപ്പുറം 
 
ഏകദേശം തൃശൂർ എത്താനായപ്പോൾ ഞങ്ങൾ പ്രഭാത ഭക്ഷണം കഴിക്കാൻ ഇറങ്ങി. ദോശയും മീൻ കറിയും ആയിരുന്നു. ഒരു കട്ടനും കുടിച്ചു. കൂട്ടത്തിൽ മുത്താർ നല്ല തമാശ പറയുന്ന ആളായിരുന്നു. അതുകൊണ്ട് യാത്രയിൽ മടുപ്പ് ഉണ്ടായതെ ഇല്ല. ഞങ്ങൾ തൃശൂർ എത്തി. ടൗണിൽ കഠിന ബ്ലോക്ക്‌ ആയിരുന്നു. ഒടുവിൽ ഞങ്ങൾ ബൈപാസിൽ കയറി. തൃശ്ശൂരിലെ ടൗണിൽ കൊറേ റൗണ്ട് പോർട്ടുകൾ ഉണ്ട്. ആദ്യമായിട്ട് ആണ് പോകുന്നതെങ്കിൽ കുറച്ച് കഷ്ടപ്പെടും. ഏട്ടൻ ഇതിന് മുൻപ് പോയത് കൊണ്ട് നമ്മൾ ബൈപാസ്സിന് അടിയിൽ എത്തി. അവിടെ  ഞങ്ങൾ കുറച്ച് നേരം വിശ്രമിച്ചു. പാലിയേക്കര ടോൾപ്ലാസ കഴിഞ്ഞു. ഞങ്ങൾക്ക് നല്ല ദാഹം ഉണ്ട്. അങ്ങനെ വെള്ളം കുടിക്കാനായി സൈഡ് ആക്കി. ഞാൻ ഉപ്പ് സോഡാ ഓർഡർ ചെയ്തു. പക്ഷെ കിട്ടിയത് സോഡാ സർബത്ത് ആയിരുന്നു. അത് കുടിച്ചു. ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. നല്ല ചൂടാണ്. അതുകൊണ്ട് മുഖം മുഴുവൻ ഹെൽമെറ്റും മാസ്ക്കും കൊണ്ട് മറച്ചിരുന്നു. ബൈപാസിൽ നിന്ന് ഞങ്ങൾ അങ്കമാലി റോഡിൽ കയറി. 
അങ്കമാലി 

 ഞങ്ങൾ നിസ്കരിക്കാൻ അവിടയുള്ള ഒരു പള്ളിയിൽ കയറി. അവിടെ കുറച്ച് സമയം ഇരുന്നു. പുറത്ത് ചൂട് കൂടി വരുകയാണ്. അങ്കമാലിയിൽ നിന്ന് ഏകദേശം 105കിലോമീറ്റർ ഉണ്ട് മൂന്നാറിലേക്ക്. ഞങ്ങൾ പെരുമ്പാവൂരിൽ എത്തിയപ്പോൾ റോഡ് സൈഡിൽ പഴങ്ങൾ വിൽക്കുന്ന ഒരു കട കണ്ടു. അവിടെ നിന്ന് തണ്ണിമത്തൻ ജ്യൂസ് വാങ്ങി കഴിച്ചു. ആഷിക്കും മുബഷിറും ഉപ്പിലിട്ട നെല്ലിക്കയും വാങ്ങി. പിന്നീട് അങ്ങോട്ട് ഉള്ള യാത്ര കാഴ്ചകൾ തിങ്ങി നിറയുന്നതായിരുന്നു. ഞങ്ങൾ നഗരങ്ങിൽ നിന്ന് മലനിരക്കിലേക്ക് കയറാൻ തുടങ്ങി. ചെറിയ രീതിയിൽ തണുപ്പ് അനുഭവപ്പെട്ടു. നേര്യമംഗലം പാലം കഴിഞ്ഞ ഉടനെ ഞങ്ങൾ ഒരു ഹോട്ടലിൽ കയറി.
 
നേര്യമംഗലം പാലം 
  നല്ല നാടൻ ഭക്ഷണം ആയിരുന്നു ഞങ്ങൾ കഴിച്ചത്. പിന്നീട് അങ്ങോട്ട് ഉള്ള യാത്ര എന്നെ കൂടുതൽ ആകാംഷാവാനാക്കി കൊണ്ടിരുന്നു. ചുറ്റിലും പടർന്ന് തല ഉയർത്തി നിൽക്കുന്ന വലിയ മരങ്ങൾ, മരത്തിന് മുകളിൽ നിന്ന് വള്ളിപ്പടർപ്പുകൾ പിടിച്ച് ഊഞ്ഞാൽ ആടുന്ന വാനരന്മാർ, കൊടും വളവുകൾ ചിറിപ്പാഞ്ഞു വരുന്ന ആനവണ്ടികൾ എന്നിവ ആയിരുന്നു പിന്നിട് അങ്ങോട്ട് ഉള്ള കാഴ്ചകൾ. ഞങ്ങൾ അങ്ങനെ ചിയാപാറ വെള്ളച്ചാട്ടത്തിന്റെ അരികിൽ എത്തി. വളരെ മനോഹരമായ വെള്ളച്ചാട്ടം. റോഡിന്റെ സൈഡിൽ ആയിട്ടാണ് ഈ വെള്ളചാട്ടം ഉള്ളത്. ദുൽഖർസൽമാന്റെ ചാർളി എന്ന സിനിമയിൽ ഈ സ്ഥലം ഉണ്ട്. ടോവിനോ റോഡിൽ കാർ സൈഡ് ആക്കി വെള്ളം കുടിക്കുന്ന സീൻ. 

റോഡിൽ നിരവധി കുരങ്ങുകൾ ഉണ്ട്. ബാഗും മറ്റും സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. അവിടെ നിന്ന് ഞങ്ങൾ ഫോട്ടോസ് എടുത്തു.
ചിയാപാറ വെള്ളച്ചാട്ടം 
     അവിടെ നിന്ന് ഞങ്ങൾ ഏകദേശം ഒരു 6മണി ആവുമ്പോഴേക്കും മൂന്നാർ എത്തി. ഞങ്ങൾ എത്തുമ്പോൾ കഠിന തിരക്കായിരുന്നു. അവിടെനിന്ന് മാരിമുത്തു എന്ന് പറയുന്ന ഒരാളെ കണ്ടുമുട്ടി. അയാൾ ഞങ്ങൾക്ക്‌ ഒരു റൂം റെഡി ആക്കി തന്നു. മൂന്നാർ ടൗണിൽ നിന്നും മാട്ടുപ്പെട്ടി റോഡിൽ ആണ് ഞങ്ങളുടെ ഹോട്ടൽ. ബൈക്ക് പാർക്ക്‌ ചെയ്ത് ഞങ്ങൾ റൂമിലേക്ക് പോയി. മുകളിൽ ആണ് മുറി. ഞങ്ങൾ മുറിയിൽ കയറി ഫ്രഷ് ആയി. ഭക്ഷണം കഴിക്കാൻ വേണ്ടി ഞങ്ങൾ ടൗണിലേക്ക് പോയി. പുറത്ത് നല്ല തണുപ്പാണ്. കൈ കാലുകൾ മരവിക്കുന്ന പോലെ തോന്നി. ജാക്കറ്റ് എടുത്തത് കൊണ്ട് കൊഴപ്പം ഒന്നും ഉണ്ടായില്ല. ടൗണിൽ ഉള്ള തട്ടുകടയിൽ ഞങ്ങൾ കയറി. ദോശയും ചിക്കനും ആയിരുന്നു ഭക്ഷണം. ടൗണിൽ രാത്രിയിൽ നല്ല തിരക്ക് ആയിരുന്നു. ഭക്ഷണം കഴിച്ച് റൂമിൽ എത്തി. രാവിലെ നേരത്തെ എഴുന്നേൽക്കേണ്ടത് കൊണ്ട് ഞങ്ങൾ കിടന്നു. രാവിലെ 6:30ആവുമ്പോൾ ഞങ്ങൾ റെഡി ആയി. രാവിലെ വെള്ളത്തിന്‌ നല്ല തണുപ്പ് ആയിരുന്നു. ഞങ്ങൾ യാത്ര ആരംഭിച്ചു. 
     
മൂന്നാർ 
ഞങ്ങൾ ഇന്ന് പോകുന്നത് വട്ടവടയിലേക്കാണ്. മാട്ടുപ്പെട്ടി വഴിയാണ് പോകേണ്ടത്. ഞങ്ങൾ മാട്ടുപ്പെട്ടി ഡാമിന് അടുത്തുള്ള കടയിൽ നിന്ന് ചായ കുടിച്ചു. പോകുന്ന വഴിയിൽ ഞങ്ങളുടെ വണ്ടികൾ തമ്മിൽ കൂട്ടി മുട്ടി ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. അങ്ങനെ ഞങൾ ടോപ് സ്റ്റേഷനിൽ എത്തി. മഞ്ഞുപുതച്ചുനിൽക്കുന്ന മലനിരകളെ ഞാൻ അവിടെ കണ്ടു. ടോപ്സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ ധാരാളം ചെറിയ കടകൾ ഉണ്ട്. അവിടെ നിന്ന് ഞങ്ങൾ നാരങ്ങ, ഫാഷൻഫ്രൂട്ട് എന്നിവ കഴിച്ചു. ഞങ്ങൾ വ്യൂ പോയിന്റിലേക്ക് നടന്നു. മീശപുലിമലയും കൊളുക്കുമലയുടെ ഭാഗങ്ങങ്ങളും ഞങ്ങൾ കണ്ടു. മുൻപിൽ താഴെ ഭാഗത്ത്‌ ഉള്ളത് കഴിഞ്ഞ വർഷം ഒരു ട്രക്കിങ് ടീം കാട്ടുതീയിൽ പെട്ട് മരിച്ച കുരങ്ങിണി മലയായിരുന്നു. അന്ന് പതിനാറ് പേരാണ് മരിച്ചത്.
ടോപ് സ്റ്റേഷൻ മൂന്നാർ 

                     അവിടെ നിന്ന് ഞങ്ങൾ വട്ടവട റൂട്ടിലേക്ക് പോയി. ചെക്ക്പോസ്റ്റ്‌ എത്തുന്ന വരെയുള്ള റോഡ് വളരെ മോശം ആയിരുന്നു. കാരണം ഈ സ്ഥലം കേരള -തമിഴ്നാട് ബോർഡർ ആണ്. ചെക്ക്‌പോസ്റ്റിൽ നമ്മുടെ വണ്ടി നമ്പർ, ഫോൺനമ്പർ എന്നിവ എഴുതി നൽകി. ശേഷം ചെക്‌പോസ്റ്റ് തുറന്നു. ഞങ്ങൾ അങ്ങനെ പാമ്പാടുംചോല ദേശിയ ഉദ്യാനത്തിലേക്ക് പ്രവേശിച്ചു. കേരളത്തിലെ ഏറ്റവും ചെറിയ ദേശിയ ഉദ്യാനം ആണ് പാമ്പാടുംചോല ഉദ്യാനം. 2003ൽ ആണ് ദേശീയഉദ്യാനം ആയി പ്രഖ്യാപിച്ചത്.
പാമ്പാടുംചോല ദേശിയഉദ്യാനം 
     ചുറ്റിലും ആകാശത്തോളം വലിപ്പമുള്ള ഇടതൂർന്ന പൈൻ മരങ്ങൾ, കുറ്റി പുല്ല് മൈതാനങ്ങൾ, ദാഹം അകറ്റാൻ അരുവിയിൽ വെള്ളം കുടിക്കാൻ വരുന്ന മൃഗങ്ങൾ എന്നിവയായിരുന്നു അങ്ങോട്ടുള്ള കാഴ്ചകൾ. നിരവധി മലയാളം സിനിമകൾ ഇവിടെ ഷൂട്ട്‌ ചെയ്തിട്ടുണ്ട്. അങ്ങനെ വട്ടവടയുടെ പ്രവേശന കവാടത്തിൽ ഞങ്ങൾ എത്തി. ഞാൻ അവിടെ കണ്ട കാഴ്ച വളരെ വ്യത്യാസത്യമായിരുന്നു.
വട്ടവട 
                ചുറ്റിലും നല്ല കൃഷി സ്ഥലങ്ങൾ, നല്ല പച്ചപ്പ്, അടുപ്പിച്ചുള്ള വീടുകൾ അങ്ങനെ  കഥകളിൽ മാത്രം കേട്ടിട്ടുള്ള ഒരു ഗ്രാമം നേരിൽ കണ്ടു. ഞങ്ങൾ വട്ടവയിലേക്ക് പോയി. ഒരു ചെറിയ ഗ്രാമം ആണ്. പോകുന്ന വഴിയിൽ ദാരാളം കാരറ്റ് കൃഷി ചെയ്യുന്ന സ്ഥലങ്ങൾ കണ്ടു. അങ്ങനെ ഒരു ഫാമിന് അടുത്ത് നിന്ന് ഞങ്ങൾ കാരറ്റ് വാങ്ങി. നല്ല തണുപ്പ് ഉണ്ടയിരുന്നു കാരറ്റിന്. അവിടെ നിന്ന് ഞങ്ങൾ പോയത് സ്ട്രോബറി കൃഷി ചെയുന്ന സ്ഥലത്തേക്കാണ്. ഞാൻ ആദ്യമായിട്ടാണ് സ്ട്രോബറി കൃഷിചെയ്യുന്നത് കണ്ടത്. അവിടെ നിന്ന് സ്ട്രോബറി പറിക്കുകയും വാങ്ങുകയും ചെയ്തു. സ്ട്രോബറി കൊണ്ടുള്ള വൈനും ഉണ്ടായിരുന്നു. പക്ഷെ നമ്മൾ വാങ്ങിയില്ല.
       
സ്ട്രോബറി 
 അവിടെ നിന്ന് ഞങ്ങൾ തിരിച്ചു. ഏകദേശം ഒരു മണിക്കൂർ നീണ്ട യാത്രയ്ക്ക്   
ഒടുവിൽ  ഞങ്ങൾ എക്കോപോയിന്റിൽ എത്തി. ഇതൊരു പുഴക്കര ആണ്. നമ്മൾ പറയുന്ന ശബ്ദം തിരിച് എക്കോ ചെയുന്ന സ്ഥലമാണ് ഇത്. അത് കൊണ്ട് തന്നെ ഇവിടെ ഫുൾ കലപില ആയിരുന്നു. ഞങ്ങൾ അവിടെ നിന്ന് മട്ടന്നൂർ ഉള്ള ഒരു കോളേജിലെ വിദ്യാർത്ഥികളെ അവിടെ നിന്ന് കണ്ട് മുട്ടി. അവിടെ നിന്ന് ഭക്ഷണം കഴിച്ച് നമ്മൾ കുണ്ടള ഡാമിലേക്ക് പോയി. ഇടുക്കി ജില്ലയിലെ പ്രദാനപെട്ട ഡാമുകളിൽ ഒന്നാണ് ഇത്. നല്ല സഞ്ചാരികൾ ഉണ്ട് ഇവിടെ.
കുണ്ടള ഡാം 
         അവിടെ നിന്നും ഞങ്ങൾ കാന്തല്ലൂരിലേക്ക് യാത്ര തുടങ്ങി. ആപ്പിളിന്റെയും നാരങ്ങായുടെയും നിരവധി തോട്ടങ്ങൾ ഉണ്ട് കാന്തല്ലൂരിൽ. മുന്നാറിൽ കണ്ടതിൽ വെച്ച് കാണാൻ ഭംഗിയുള്ള തേയിലതോട്ടങ്ങൾ ഞങ്ങൾ കാന്തല്ലൂരിലേക്ക് പോകുന്ന വഴിയിൽ കണ്ടു. പോകുന്ന വഴികളിൽ ഞങ്ങൾ ആനപ്പിണ്ടം കണ്ടു. എനിക്ക് ഉള്ളിൽ ഭയം നിറയാൻ തുടങ്ങി.
കാന്തല്ലൂർ റോഡ് 
  ഓരോ വളവുകളും കയറുമ്പോൾ പെട്ടെന്ന് കാണുന്നത് ആനആണോ എന്ന് നോക്കാൻ തുടങ്ങി. ആന എങ്ങാനും വന്നാൽ എന്ത് ചെയ്യണം എന്നായിരുന്നു മനസിൽ മുഴുവൻ. എന്റെ പകുതി ജീവനും അവിടെ കഴിഞ്ഞു. അങ്ങനെ 13കിലോമീറ്റർ കയറി ഞങ്ങൾ ഒരു ഫോറസ്ററ്  ചെക്ക്‌പോസ്റ്റിൽ എത്തി. ഞങ്ങളെ കണ്ട അവർ ആകെ പരിഭ്രമിച്ചു. കാരണം ആ വഴി വണ്ടികൾ കടന്നുപോകൽ ഇല്ല. കാരണം ഞങ്ങൾ എത്തിയത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ ആനുമുടിയുടെ പിൻഭാഗത്ത് ആയിരുന്നു. ഈ വഴി വാഹനങ്ങൾ കടത്തിവിടില്ല. ഞങ്ങൾ അങ്ങനെ തിരിച്ചു.വീണ്ടും കുണ്ടള ഡാം വഴി ഞങ്ങൾ മൂന്നാർടൗണിലേക്ക് പോയി. അവിടെ നിന്നും ഞങ്ങൾ തേക്കടി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. പിന്നീട് അങ്ങോട്ട് നീണ്ട ഒരു യാത്ര ആയിരുന്നു. പോകുന്ന വഴികളിൽ വലിയ കാടുകളും, ചെറിയ ഗ്രാമങ്ങളും മാത്രം. പോകുന്ന വഴിയിൽ ഷോളയാർ ഉദ്യാനം കാണാൻ സാധിച്ചു. അങ്ങനെ നീണ്ട യാത്രയ്ക്ക് ഒടുവിൽ ഞങ്ങൾ നെടുങ്കണ്ടത്ത് എത്തി.
   അവിടെ ഒരു ഹോസ്റ്റലിൽ മുറി എടുത്തു. 2മുറികൾ ആയിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ പോയി. ദോശയും സാമ്പാറും ചിക്കൻ പിന്നെ സാലാഡുംആയിരുന്നു ഭക്ഷണം. ഞങ്ങൾ കണ്ണൂർക്കാരാണ് എന്ന് പറഞ്ഞപ്പോൾ അവരുടെ മുഖത്ത് ഞാൻ ഭയം കണ്ടു. ഹോട്ടലിൽ നിന്ന് ഇറങ്ങി.പോകുന്ന വഴിയിൽ കടല വിൽക്കുന്ന കട കണ്ടു. അവിടെ നിന്നും കടല വാങ്ങി റൂമിലേക്ക് പോയി. രാവിലത്തെ യാത്ര ഷീണം ഉണ്ടായത് കൊണ്ട് വേഗം ഉറങ്ങി. രാവിലെ ഏഴുമണിയാവുമ്പോയേക്കും ഞങ്ങൾ യാത്ര ആരംഭിച്ചു. രാവിലെ നേരെ പോയത് രാമക്കൽമേടിലേക്കാണ്. വണ്ടി വെച്ച് കുറച്ച് നടക്കാൻ ഉണ്ട്. ഞങ്ങൾ നടന്ന് മലയുടെ മുകളിൽ എത്തി. ചുറ്റിലും വലിയ മലനിരകൾ മുൻപിൽ നോക്കാത്ത ദൂരത്തോളം പരന്നുകിടക്കുന്ന തേനിയിലെ കൃഷി പാടങ്ങൾ. നല്ല കാറ്റ് ഉണ്ട്. ചുറ്റലിലും സൂര്യന്റെ വെളിച്ചം ഇറങ്ങാൻ തുടങ്ങി. ഇവിടെ നിന്നും കാറ്റാടി പാടങ്ങൾ ഞങ്ങൾ കണ്ടു.
രാമക്കൽമേട് 
      അവിടെ നിന്ന് ഫോട്ടോസ് എടുത്ത് ഞങ്ങൾ നേരെ തേനിയിലേക്ക് പോയി. പോകുന്ന വഴിയിൽ ഹോട്ടലിൽ കയറി ചായകുടിച്ചു. ചെക്ക്പോസ്റ്റ് കഴിഞ്ഞ മുതൽ നല്ല കിടിലൻ റോഡുകൾ ആയിരുന്നു. നല്ല വലിയ ഹെയർപിന്നുകൾ ഉള്ള ചുരം ആയിരുന്നു. അങ്ങനെ ഞങ്ങൾ തേനിയിൽ എത്തി. അവിടെനിന്ന് നേരെ തേക്കടിയിലേക്കാണ് പോകുന്നത്. പോകുന്ന വഴിയിലെ റോഡുകൾ വളരെ മികച്ച റോഡുകൾ ആയിരുന്നു
കമ്പം -തേനി റോഡ് 
  അതുകൊണ്ട് നല്ല സ്പീഡിൽ ആണ് വാഹനങ്ങൾ പോകുന്നത്. ഞങ്ങൾ കമ്പം ടൗണിൽ നിന്ന് കുറച്ച് മുന്പോട്ടുള്ള ഒരു മുന്തിരി തോപ്പിൽ കയറി. ചുറ്റിലും മുന്തിരി വള്ളികൾ അതിനടിയിൽ പൂത്തു നിൽക്കുന്ന മുന്തിരികൾ. ഞങ്ങളുടെ തലയുടെ മുകളിൽ മുഴുവൻ മുന്തിരിവള്ളികൾ ആണ്. തലപൊക്കിയാൽ മുന്തിരി കടിക്കാം പക്ഷെ അവിടെ മുഴുവൻ ആൾക്കാർ ആയിരുന്നു.
 
മുന്തിരി പാടം 
ഞങ്ങൾ അവിടെനിന്നും മുന്തിരി ജ്യൂസ് വാങ്ങി കുടിച്ചു. അതിന് ശേഷം നേരെ പോയത് തേക്കടിയിലേക്കാണ്. കുമിളി വഴി ആണ് ഞങ്ങൾ പോയത്. നിർഭാഗ്യവച്ചാൽ നമുക്ക് തേക്കടിയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. അവിടെത്തെ ഒരു ജൂസ് കടയിൽ നിന്ന് ഷെയ്ക്ക് കുടിച്ച് ഞങ്ങൾ വാഗമൺ ലക്ഷ്യമാക്കി യാത്ര തുടങ്ങി. അത് നീണ്ട ഒരു യാത്ര ആയിരുന്നു. പെരിയാർ വഴി ആണ് ഞങ്ങൾ പോയത്. ഈ വഴിയിൽ ആണ് വണ്ടിപ്പെരിയാർ. അവിടെ നിന്ന് 13കിലോമീറ്റർ മാത്രമേ ഉള്ളു ഗവിയിലേക്ക്. ഞങ്ങൾ ഏലപ്പാറ എത്തി. അവിടെ നിന്നും ഞങ്ങൾ വാഗമണ്ണിന്റെ ഭംഗി കണ്ടു. നോക്കാത്ത ദൂരത്തോളം പരന്നുകിടക്കുന്ന തേയില തോട്ടങ്ങൾ, തോട്ടങ്ങൾക്ക് ഇടയിൽ വളർന്ന് നിൽക്കുന്ന മരങ്ങൾ ഇതായിരുന്നു അവിടെ നിന്നുള്ള കാഴ്ച.

വാഗമൺ 
  ഞങ്ങൾ എത്തിയ സമയത്ത് ഏലപ്പാറയിലെ അമ്പലത്തിൽ ഉത്സവം നടക്കുന്ന സമയമായിരുന്നു.അവിടെ നിന്ന് ഞങ്ങൾ നേരെ പോയത് മൊട്ടകുന്നിലേക്കാണ്. ചുറ്റിലും പരന്ന് കിടക്കുന്ന കുന്നിൻ ചെരുവുകൾ, അതിന് നടുവിൽ ഒരു കുളം.
മൊട്ടകുന്ന് 
   ഞങ്ങൾ അവിടെ അധിക നേരം നിന്നില്ല. പിന്നീട് ഞങ്ങൾ കൊച്ചിയിലേക്ക് പോകാൻ തീരുമാനിച്ചു. ഞങ്ങൾ പോകുന്നത് മൂവാറ്റുപുഴ വഴി ആണ്. ഈ വഴി വളരെ മനോഹരമായ വഴിയാണ്.റോഡിന്റെ ഒരു വശത്ത് വലിയ കൊക്കയും മറുവശത്ത് വലിയ പാറക്കെട്ടുകളും ആയ ഒരു റോഡ് ആയിരുന്നു.
വാഗമൺ to മൂവാറ്റുപുഴ 
    ഞങ്ങൾ തൊടുപുഴ കഴിഞ്ഞപ്പോൾ ഒരു വീടിന്റെ മുറ്റത്ത്‌ ഷൂട്ടിംഗ് നടക്കുന്നത് കണ്ടു. ഖസാക്കിന്റെ ഇതിഹാസം എന്ന സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നു. രാത്രി ഏകദേശം 9മണിയാവുമ്പോൾ ഞങ്ങൾ എടപ്പള്ളി എത്തി. അവിടെ നിന്ന് ഞങ്ങൾ ലുലു മാളിൽ കയറി.
ലുലുമാൾ 
അവിടെ മുഴുവൻ ചുറ്റിക്കണ്ടു. അതിന് ശേഷം ഞങ്ങൾ മടക്കയാത്ര തുടങ്ങി. പുലർച്ചെ 4മണിക്ക് ഞങ്ങൾ കോഴിക്കോട് ബൈപാസിൽ എത്തി. അവിടെയുള്ള ഒരു ബസ്‌റ്റോപ്പിൽ ഞങ്ങൾ കുറച്ച് നേരം ഉറങ്ങി. രാവിലെ 7മണിക്ക് കണ്ണൂർ എത്തി. അവിടെ നിന്നും ചായകുടിച്ചു. പിന്നെ അവിടെ നിന്ന് നേരെ വീട്ടിലേക്ക്. 
            "   ലോകത്തിലെ ഏറ്റവും വലിയ മിസ്റ്ററി എന്താണ് എന്ന് ചോദിച്ചാൽ ഞാൻ പറയും അത് നമ്മുടെ ജീവിതം തന്നെയാണ്. നമ്മളെ കാത്തിരിക്കുന്നത് എന്താണ് എന്ന് അറിയാതെ ഓരോ പകലും ഓരോ രാത്രിയും നാം സഞ്ചരിക്കുന്നു. "
            
                Shahabas hassan

Post a Comment

1 Comments