പെട്ടിമുടി

രാവിലെ വീട്ടിൽ നിന്ന് വൈകിയാണ് ഷണ്മുഖൻ കമ്പനിയിലേക്ക് ഇറിങ്ങിയത്. ഇന്നലെ രാത്രി മുരുകേശിന്റെ അമ്മയ്ക്ക് ദീനം കൂടിയത് കൊണ്ട് അടിമാലി ആശുപത്രി വരെ കൂടെ പോയത് ഷൺമുഖൻ ആയിരുന്നു. പെരിയപുരം പാലം തകർന്നത് കൊണ്ട് ഇക്കരെ നിന്ന് തോളിൽ ചുമന്നായിരുന്നു മുരുകേശൻ അമ്മയെ അക്കരയിൽ എത്തിച്ചത്. അക്കരെ നിന്നും ജോസഫിന്റെ ജീപ്പിൽ അടിമാലി ആശുപത്രിയിലേക്ക് കൊണ്ട് പോയി അഡ്മിറ്റ് ചെയ്തു. അപ്പോഴായിരുന്നു കമ്പനിയിൽ നിന്ന് മാനേജർ ഷണ്മുഖനെ വിളിച്ചത്. "നാളെ രാവിലെ കമ്പനി വരെ ഒന്ന് വരണം, കുറച്ച് മെഷിൻ വർക്കുകൾ ഉണ്ട് എന്ന് മാനേജർ പറഞ്ഞു. ശരി ഞാൻ രാവിലെ എത്തിക്കോളാം എന്ന് ഷണ്മുഖൻ മാനേജരോട് മറുപടി പറഞ്ഞു. രാത്രിയിൽ നല്ല മഴ ആയത് കൊണ്ട് ഷണ്മുഖൻ പുലർച്ച ആയിരുന്നു പെട്ടിമുടിയിലേക്ക് പുറപ്പെട്ടത്. പെരിയപുരത്ത് വെള്ളം കൂടിയത് കൊണ്ട് രാജഗിരി വഴി ആണ് വീട്ടിലേക്ക് പോയത്. വീട്ടിൽ ചെന്ന ഉടനെ തന്നെ ഷണ്മുഖൻ കമ്പനിയിലേക്ക് പോയി. കൊറോണ കാരണം കമ്പനി അടച്ചത് കൊണ്ട് പെട്ടിമുടിയിലെ തൊഴിലാളികൾപണി ഒന്നും ഇല്ലാതെ ലയത്തിൽ  തന്നെ കഴിയുകയാണ്. കമ്പനി തുറക്കാത്തത് കൊണ്ട് മെഷിനുകൾക്ക് മുഴുവൻ പൊടി പിടിച്ചിരുന്നു. ഷണ്മുഖൻ എല്ലാം വൃത്തിയാക്കി മെഷീനുകൾ എല്ലാം സ്റ്റാർട്ട്‌ ചെയ്തു നോക്കി.
അടുത്ത ആഴ്ച മുതൽ കമ്പനിയിൽ ജോലി തുടങ്ങും എന്ന് മാനേജർ ഷൺമുകനോട് പറഞ്ഞു. കമ്പനിയിൽ നിന്ന് നേരെ വീട്ടിലേക്ക് പോയി. പെട്ടുമുടിയിൽ ആകെ ഉള്ളത് 9ലയങ്ങൾ ആണ് അതിൽ 90ആൾക്കാരാണ്  താമസിക്കുന്നത്. ചുറ്റിലും തേയില തോട്ടവും അതിന് നടുവിലൂടെ ഒരു ചെറു അരുവിയും ഒഴുകുന്നുണ്ട്. ഈ അരുവി നേരെ ചെന്ന് പതിക്കുന്നത് പെട്ടിമുടി പുഴയിൽ ആണ്. രണ്ട് ദിവസത്തെ നിൽക്കാതുള്ള മഴ പെട്ടിമുടിയെ ഇരുട്ടിൽ ആക്കിയിരുന്നു. കറന്റ്‌ ഇല്ലാത്തത് കൊണ്ട് മൊബൈൽ ടവറും നിലച്ചിരുന്നു. അതോണ്ട് അന്ന് എല്ലാരും കൂടി കാടുപിടിച്ചു കിടന്ന തേയില തോട്ടങ്ങൾ വെട്ടി തെളിച്ചു. കാട് വെട്ടി തെളിക്കുന്നതിനിടയിൽ ഒരു പാമ്പിനെ കൂവി പിടിച്ചിരുന്നു. അതിനെ അപ്പം തന്നെ മല്ലിക എടുത്ത് ദുരെക്ക് വലിച്ച്എറിഞ്ഞു. കൂവി ധനുഷ്ക്കയുടെ വളർത്ത് നായ ആണ്.ധനുഷ്‌ക്കയുടെ കളി കൂട്ടുകാരി കൂടിയാണ് കൂവി.ധനുഷ്‌ക്കയുടെ ഉറ്റ ചങ്ങാതി ആയിരുന്നു അഞ്ജു.ഉച്ച സമയത്ത് എല്ലാരും  കൂടി ഇരുന്ന് കളിച്ഇരിക്കുമായിരുന്നു.
മുരുകേശന്റെ ചെറിയ കുട്ടിയുടെ കൂടെ ആയിരിക്കും ബാക്കിനേരം ഇവരുടെ കൂട്ട്. പക്ഷെ തലേന്ന് മഴ കൂടിയത് കൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഇരുന്നു. വൈകുന്നേരം ആയപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി. കറന്റ്‌ ഇല്ലാത്തത് കൊണ്ട് എല്ലാ വീടുകളിലും മെഴുകുതിരിയുടെ വെട്ടം കാണാമായിരുന്നു. ഭക്ഷണം കഴിച്ച് എല്ലാവരും ഉറങ്ങാൻ കിടന്നു. ഈ നേരം ഷണ്മുഖൻ മക്കൾ ഉറങ്ങാൻ വേണ്ടി കഥ പറഞ്ഞുകൊടുക്കുകയായിരുന്നു. അപ്പോഴാണ് പുറത്ത് നിന്ന് കൂവി നിർത്താതെ കുരക്കുന്നത് കേട്ടത്. പെട്ടന്നായിരുന്നു ആ വലിയ ശബ്ദം ഷണ്മുഖന്റെ ചെവിയിൽ കേട്ടത്. താൻ ഇരുന്ന കട്ടിലും തന്റെ ലയവും നിർത്താതെ കുലുങ്ങുന്നു. വെള്ളം  കുത്തിയൊലിച്ചു വരുന്ന ശബ്ദം പാറക്കെട്ടുകൾ വന്ന് വീടിന് മുകളിൽ പതിക്കുന്നു. അടുത്തുള്ള ലയങ്ങളിൽ നിന്ന് നിലവിളികളും കരിച്ചിലുകളും മാത്രം.
മല്ലികയും മകൾ മോണിക്കയും തലനാരികയ്ക്ക് രക്ഷപെട്ടു.  ഷണ്മുഖൻ തന്റെ ഭാര്യയെയും മകളെയും രക്ഷിച്ചു. പുറത്ത് ഇറങ്ങി നോക്കിയപ്പോൾ  കണ്ടത് തന്റെ മുന്നിൽ ഉള്ള ലയങ്ങൾ ഒന്നും കാണുന്നില്ല എല്ലാത്തിന്റെയും മുകളിൽ കല്ലും പാറക്കെട്ടുകളും മാത്രം. വെട്ടം ഇല്ലാത്തത് കൊണ്ടും റേഞ്ച് ഇല്ലാത്തത്‌ കൊണ്ടും ആരെയും വിളിക്കാൻ പറ്റുന്നില്ല.കുറച് നേരത്തിന് ശേഷം രണ്ട് മുന്ന് വന്ന് ബാക്കിയുള്ളവരെ രക്ഷപെടുത്താൻ തുടങ്ങി.രക്ഷപെടുത്താൻ പോവുന്നതിനിടയിൽ ഷണ്മുഖൻ ചളിയിൽ പൂണ്ടു. ഈ നേരം കൂടെ ഉള്ളവർ ഷണ്മുഖനെ വലിച്ച് രക്ഷപെടുത്തി.നേരം വെളുത്തപ്പോഴേക്കും എല്ലാവരും അറിയാൻ തുടങ്ങി. ഇന്നലത്തെ പെട്ടിമുടിയെ അല്ല  രാവിലെ അവർ കണ്ടത്.
ചളിയും പാറക്കെട്ടുകളും മാത്രം.രക്ഷാസേന എത്തുമ്പോഴേക്കും നിരവധി ജീവനുകൾ പൊലിഞ്ഞിരുന്നു. തേയില തോട്ടങ്ങളുടെ ഒഴുകിയ ആ അരുവി അവിടെ കാണാൻ ഇല്ല. അവിടെത്തെ ഒരു മല തന്നെ ഒലിച്ചു പോയി.
മണ്ണിനടിയിൽ കിടന്ന കിടപ്പിൽ തന്നെനിരവധി ജീവനുകൾ  പൊലിഞ്ഞുപോയി. തന്റെ കളികൂട്ടുകാരിയെ തേടി അലയുകയാണ് കൂവി. ഒന്നും അറിയാതെ..... പാവം കൂവി.
പെട്ടിമുടി ഉരുൾപൊട്ടൽ നമ്മൾക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. അന്ന് ജീവൻ പൊലിഞ്ഞത് 80പേരുടെ ആണ്. അതിൽ പിഞ്ചു കുഞ്ഞുകൾ മുതൽ മുത്തശ്ശിമാർ വരെ ഉണ്ട്. ഇന്നും അവർ ഉറങ്ങുകയാണ് ഒന്നും അറിയാതെ...... 

Post a Comment

4 Comments

  1. Loved this article ❤️

    ReplyDelete
  2. ❤️❤️❤️❤️❤️❤️❤️✌️

    ReplyDelete
  3. നീ ആള് പൊളി ആണല്ലോ...😘

    ReplyDelete